പാ​ള​ത്തി​ൽ​നി​ന്ന് അ​മ്മ​യെ​യും മ​ക്ക​ളെ​യും രക്ഷിച്ച സംഭവം; നീലേശ്വരം പൊലീസിനെ അഭിനന്ദിച്ച് വനിത കമീഷൻ

(www.kl14onlinenews.com)
(27-DEC-2023)

പാ​ള​ത്തി​ൽ​നി​ന്ന് അ​മ്മ​യെ​യും മ​ക്ക​ളെ​യും രക്ഷിച്ച സംഭവം; നീലേശ്വരം പൊലീസിനെ അഭിനന്ദിച്ച് വനിത കമീഷൻ
നീ​ലേ​ശ്വ​രം: മ​ര​ണ​മു​ഖ​ത്തി​ലെ റെ​യി​ൽ​പാ​ള​ത്തി​ൽ​നി​ന്ന് അ​മ്മ​യെ​യും ര​ണ്ട് മ​ക്ക​ളെ​യും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ച്ച നീ​ലേ​ശ്വ​രം ജ​ന​മൈ​ത്രി പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രെ സം​സ്ഥാ​ന വ​നി​ത ക​മീ​ഷ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. സം​സ്ഥാ​ന വ​നി​ത ക​മീ​ഷ​ൻ അം​ഗം അ​ഡ്വ. പി. ​കു​ഞ്ഞാ​യി​ഷ​യാ​ണ് അ​ഭി​ന​ന്ദി​ക്കാ​ൻ നേ​രി​ട്ടെ​ത്തി​യ​ത്.

കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ൽ ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ മാ​ന​സി​ക​മാ​യി അ​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ പ​റ്റാ​തെ വീ​ടു​വി​ട്ടി​റ​ങ്ങു​ക​യും ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഒ​ട്ട​ന​വ​ധി സം​ഭ​വ​ങ്ങ​ൾ​ക്ക് കേ​ര​ളം സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. പ​ല​പ്പോ​ഴും മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രു ആ​ത്മ​ഹ​ത്യ​വാ​ർ​ത്ത​യാ​യി ഇ​ത് ചു​രു​ങ്ങി​പ്പോ​വു​ന്നു.

ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ൽ​വ​ഴി ഇ​ങ്ങ​നെ​യു​ള്ള​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാ​മെ​ന്ന് നീ​ലേ​ശ്വ​രം ജ​ന​മൈ​ത്രി പൊ​ലീ​സി​ന്റെ ഇ​ട​പെ​ട​ലി​ലൂ​ടെ തെ​ളി​യി​ച്ചു​വെ​ന്ന് ക​മീ​ഷ​ൻ അം​ഗം പ​റ​ഞ്ഞു. ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രെ​യും അ​ഡ്വ. പി. ​കു​ഞ്ഞാ​യി​ഷ അ​ഭി​ന​ന്ദ​ന​ം അ​റി​യി​ച്ചു. കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും ആ​രാ​യ​ണ​മെ​ന്നും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു​കൊ​ടു​ക്ക​ണ​മെ​ന്നും മാ​ന​സി​ക​മാ​യ പ്ര​ശ്നം നേ​രി​ടു​ന്ന​വ​ർ​ക്ക് കൗ​ൺ​സ​ലി​ങ്​ ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും ന​ൽ​കാ​ൻ ക​മീ​ഷ​ൻ ത​യാ​റാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Post a Comment

Previous Post Next Post