പരിക്കേറ്റ ഫലസ്തീനില്‍ നിന്നുളള കുട്ടികളുടെ രണ്ടാമത്തെ സംഘം യുഎഇയില്‍ എത്തി

(www.kl14onlinenews.com)
(22-NOV-2023)

പരിക്കേറ്റ ഫലസ്തീനില്‍ നിന്നുളള കുട്ടികളുടെ രണ്ടാമത്തെ സംഘം യുഎഇയില്‍ എത്തി
അബുദബി: പരിക്കേറ്റ പലസ്തീനില്‍ നിന്നുളള കുട്ടികളുടെ രണ്ടാമത്തെ സംഘം കഴിഞ്ഞ ദിവസം യുഎഇയില്‍ എത്തി. ഈജിപ്റ്റിലെ അല്‍ ആരിഷില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ അബുദബിയില്‍ എത്തിച്ച കുട്ടികളെ യുഎഇയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യുദ്ധത്തില്‍ കുട്ടികള്‍ക്ക് ഒടിവും പൊള്ളലും ഏറ്റിട്ടുണ്ട്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത്. ഗാസയ്ക്ക് അവശ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുളള സഹായവും യുഎഇ ലഭ്യമാക്കുന്നുണ്ട്.

യുദ്ധം ആരംഭിച്ചത് മുതല്‍ ഗാസക്ക് യുഎഇ ഭരണകൂടം സഹായം ലഭ്യമാക്കുന്നുണ്ട്. ഗാസയ്ക്ക് സഹായവുമായി നിരവധി വിമാനങ്ങളാണ് ഇതിനകം യുഎഇയില്‍ നിന്ന് പറന്നത്. കൂടുതല്‍ സഹായങ്ങള്‍ രാജ്യത്ത് നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ ഭരണകൂടം. ഗാസയ്ക്ക് വേണ്ടി അനുകമ്പ എന്ന പേരില്‍ നടക്കുന്ന ക്യാമ്പയിനിലൂടെയാണ് കൂടുതല്‍ സഹായങ്ങള്‍ രാജ്യത്തുനിന്ന് ലഭ്യമാക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മരുന്നും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ 100ടണ്‍ സാധനങ്ങള്‍ യുഎഇ നല്‍കിയിരുന്നു. മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, വസ്ത്രം, ഭക്ഷണ സാധനങ്ങള്‍, സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കളാണ് ഗാസയിലേക്ക് അയച്ചത്.

കഴിഞ്ഞ ആഴ്ചയാണ് ആദ്യ സംഘം യുഎഇയിലെത്തിയത്. പൂര്‍ണ്ണ സുഖം പ്രാപിക്കുന്നതുവരെ ഇവര്‍ക്ക് യുഎഇയിലെ ആശുപത്രികളില്‍ ആരോ?ഗ്യസേവനങ്ങള്‍ ലഭ്യമാക്കും. ?ഗാസയില്‍ നിന്നുള്ള 1,000 കുട്ടികള്‍ക്കും അമ്മമാര്‍ക്കും ചികിത്സ നല്‍കണമെന്നായിരുന്നു നേരത്തെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നത്. ഗാസയില്‍ ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിനും യുഎഇ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post