നവകേരള സദസ്സിന് ഒരുങ്ങി കാലിക്കടവ്

(www.kl14onlinenews.com)
(19-NOV-2023)

നവകേരള സദസ്സിന് ഒരുങ്ങി കാലിക്കടവ്
ചെറുവത്തൂർ : തൃക്കരിപ്പൂർ മണ്ഡലം നവകേരള സദസ്സിന് കാലിക്കടവ് ഒരുങ്ങി
കാലിക്കടവ് മൈതാനത്ത് ഒരുക്കിയ നവകേരള സദസ്സിന്റെ പന്തൽ
കാലിക്കടവ് മൈതാനത്ത് ഒരുക്കിയ നവകേരള സദസ്സിന്റെ പന്തൽ
ചെറുവത്തൂർ ∙ തൃക്കരിപ്പൂർ മണ്ഡലം നവകേരള സദസ്സിന് കാലിക്കടവ് ഒരുങ്ങി. കാലിക്കടവ് മൈതാനത്ത് ഇന്ന് വൈകിട്ട് 6ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പൊതുജനങ്ങളുമായി സംവദിക്കും. ഇവിടെ മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും അടക്കം 45പേർക്ക് ഇരിക്കാനുള്ള പ്രത്യേക സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിശിഷ്‌ട വ്യക്തികളായി എത്തുന്ന 250ഓളം പേർക്ക് ഇരിക്കാനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് 7,000 ആളുകളെ ഉൾക്കൊള്ളുന്ന പന്തലും പണിതിട്ടുണ്ട്. ഇവിടെ 6,000പേർക്ക് ഇരിക്കാൻ കസേര നിരത്തും. സ്ത്രീകൾക്കും പുരുഷൻമാർക്കും ഉപയോഗിക്കാൻ ശുചിമുറികളും തയാറാക്കിയിട്ടുണ്ട്. പൊതു ജനങ്ങളിൽ നിന്നും മറ്റും പരാതികളും നിവേദനങ്ങളും സ്വീകരിക്കാൻ 7ഓളം കൗണ്ടറും ഉണ്ട്. ഇന്ന് ഉച്ചയ്ക്ക് 2മുതൽ പരാതികളും നിവേദനങ്ങളും സ്വീകരിച്ചു തുടങ്ങും. 5ന് പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് അരങ്ങേറും. പിലിക്കോട്, തൃക്കരിപ്പൂർ, വലിയപറമ്പ്, ചെറുവത്തൂർ, കയ്യൂർ–ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകൾ, നീലേശ്വരം നഗരസഭ എന്നിവിടങ്ങളിൽ നിന്നായി 25,000ത്തോളം പേർ നവകേരള സദസ്സിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവകേരള സദസ്സ് നടക്കുന്ന വേദിയും സ്ഥലവും കലക്ടർ, പൊലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി.

Post a Comment

Previous Post Next Post