(www.kl14onlinenews.com)
(01-NOV-2023)
ഐസിസി ഏകദിന ബൗളിങ്
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഏകദിന ബൗളർമാരുടെ
റാങ്കിങ്ങിൽ ഒന്നാമനായി പാകിസ്ഥാൻ പേസർ ശഹീൻ അഫ്രീദി. ലോകകപ്പിലെ മികവിനെത്തുടർന്നാണ് ഏഴ് സ്ഥാനങ്ങൾ കുതിച്ച് ഇതാദ്യമായി ശഹീൻ മുന്നിലെത്തിയത്.
ആസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡായിരുന്നു ഒന്നാമൻ. നിലവിലെ ലോകകപ്പിൽ ഇതിനകം 16 വിക്കറ്റ് വീഴ്ത്തി മുൻനിരയിലുണ്ട് ശഹീൻ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ മൂന്നുപേരെ പുറത്താക്കി ഏകദിന കരിയറിലെ നൂറ് വിക്കറ്റും കടന്നു താരം. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടുന്ന പാകിസ്താൻ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 51 മത്സരങ്ങളിലാണ് താരം വിക്കറ്റിൽ ‘സെഞ്ച്വറി’ തികച്ചത്. 53 മത്സരങ്ങളിൽ ഇത്രയും വിക്കറ്റെടുത്ത ഇതിഹാസ സ്പിന്നർ സഖ് ലൈൻ മുഷ്താഖിനെയാണ് മറികടന്നത്.
റാങ്കിങ്ങിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് മൂന്നും സ്പിന്നർ കുൽദീപ് യാദവ് ഏഴും സ്ഥാനങ്ങളിലാണ്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അഅ്സം നയിക്കുന്ന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ ശുഭ്മൻ ഗിൽ രണ്ടും വിരാട് കോഹ്ലി അഞ്ചും രോഹിത് ശർമ ഏഴും സ്ഥാനങ്ങളിലാണ്.
إرسال تعليق