ഐസിസി ഏ​ക​ദി​ന ബൗ​ളി​ങ് റാ​ങ്കി​ങ്; ഷഹീന്‍ ഷാ അഫ്രീദി ഒന്നാമത്

(www.kl14onlinenews.com)
(01-NOV-2023)

ഐസിസി ഏ​ക​ദി​ന ബൗ​ളി​ങ്
റാ​ങ്കി​ങ്; ഷഹീന്‍ ഷാ അഫ്രീദി ഒന്നാമത്
ദു​ബൈ: അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ ഏ​ക​ദി​ന ബൗ​ള​ർ​മാ​രു​ടെ
റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​നാ​യി പാകിസ്ഥാൻ പേ​സ​ർ ശ​ഹീ​ൻ അ​ഫ്‍രീ​ദി. ലോ​ക​ക​പ്പി​ലെ മി​ക​വി​നെ​ത്തു​ട​ർ​ന്നാ​ണ് ഏ​ഴ് സ്ഥാ​ന​ങ്ങ​ൾ കു​തി​ച്ച് ഇ​താ​ദ്യ​മാ​യി ശ​ഹീ​ൻ മു​ന്നി​ലെ​ത്തി​യ​ത്.
ആ​സ്ട്രേ​ലി​യ​യു​ടെ ജോ​ഷ് ഹേ​സ​ൽ​വു​ഡാ​യി​രു​ന്നു ഒ​ന്നാ​മ​ൻ. നി​ല​വി​ലെ ലോ​ക​ക​പ്പി​ൽ ഇ​തി​ന​കം 16 വി​ക്ക​റ്റ് വീ​ഴ്ത്തി മു​ൻ​നി​ര​യി​ലു​ണ്ട് ശ​ഹീ​ൻ. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മൂ​ന്നു​പേ​രെ പു​റ​ത്താ​ക്കി ഏ​ക​ദി​ന ക​രി​യ​റി​ലെ നൂ​റ് വി​ക്ക​റ്റും ക​ട​ന്നു താ​രം. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടുന്ന പാകിസ്താൻ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 51 മത്സരങ്ങളിലാണ് താരം വിക്കറ്റിൽ ‘സെഞ്ച്വറി’ ​തികച്ചത്. 53 മത്സരങ്ങളിൽ ഇത്രയും വിക്കറ്റെടുത്ത ഇതിഹാസ സ്പിന്നർ സഖ് ലൈൻ മുഷ്താഖിനെയാണ് മറികടന്നത്.

റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ൻ പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജ് മൂ​ന്നും സ്പി​ന്ന​ർ കു​ൽ​ദീ​പ് യാ​ദ​വ് ഏ​ഴും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. പാ​കി​സ്താ​ൻ ക്യാ​പ്റ്റ​ൻ ബാ​ബ​ർ അ​അ്സം ന​യി​ക്കു​ന്ന ബാ​റ്റി​ങ് റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ ശു​ഭ്മ​ൻ ഗി​ൽ ര​ണ്ടും വി​രാ​ട് കോ​ഹ്‌​ലി അ​ഞ്ചും രോ​ഹി​ത് ശ​ർ​മ ഏ​ഴും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.

Post a Comment

Previous Post Next Post