287 റൺസിന് അല്ലെങ്കിൽ 2.3 ഓവറിൽ ജയിക്കണം; ലോകകപ്പ് സെമിയിൽ കടക്കാൻ പാക്കിസ്ഥാന് മുന്നിൽ ഈ ‘അസാധ്യ’ മാർഗങ്ങൾ

(www.kl14onlinenews.com)
(10-NOV-2023)

287 റൺസിന് അല്ലെങ്കിൽ 2.3 ഓവറിൽ ജയിക്കണം; ലോകകപ്പ് സെമിയിൽ കടക്കാൻ പാക്കിസ്ഥാന് മുന്നിൽ ഈ ‘അസാധ്യ’ മാർഗങ്ങൾ
കൊൽക്കത്ത :
ഏകദിന ലോകകപ്പില്‍ നാലാം സ്ഥാനക്കാരായി സെമിയിലെത്തുക ആരെന്ന ചോദ്യത്തിന് ഉത്തരമാവുന്നു. ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡ് ജയം പിടിച്ചതോടെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ടീമുകളുടെ സെമി പ്രതീക്ഷകള്‍ക്ക് തിരശീല വീഴുകയാണ്. ഇനിയുള്ള ഓരോ മത്സരം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ജയിച്ചാലും നെറ്റ്റണ്‍റേറ്റ് ആണ് വില്ലനാവുന്നത്. പാകിസ്ഥാന് ഇനി ന്യൂസിലന്‍ഡിനെ മറികടന്ന് സെമിയില്‍ പ്രവേശിക്കണം എങ്കില്‍ ഇംഗ്ലണ്ടിനെ 287 റണ്‍സിനെങ്കിലും തോല്‍പ്പിക്കണം. അതല്ലെങ്കില്‍ വിജയ ലക്ഷ്യം 2.3 ഓവറില്‍ മറികടക്കണം. ഇത് ഏറെക്കുറെ അസാധ്യമാണെന്ന് വ്യക്തം.

ശ്രീലങ്കക്കെതിരെ അഞ്ച് വിക്കറ്റ് ജയം തൊട്ടതോടെ +.743 ആണ് ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ്. പാകിസ്ഥാന്റെ നിലവിലുള്ള നെറ്റ്റണ്‍റേറ്റ് +.036. എട്ട് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ തോല്‍വിയിലേക്കും പാകിസ്ഥാന്‍ വീണു. മഴയെ തുടര്‍ന്ന് പാകിസ്ഥാന്‍–ഇംഗ്ലണ്ട് മത്സരം ഉപേക്ഷിച്ചാലും ബാബര്‍ അസമിനും സംഘത്തിനും പുറത്തേക്കുള്ള വഴി തുറക്കും. മഴയെ തുടര്‍ന്ന് ഓവര്‍ വെട്ടിച്ചുരുക്കിയാലും പാകിസ്ഥാനെ അത് ബാധിക്കും.

പ്രാഥമിക റൗണ്ടിലെ ഒമ്പത് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡ് 10 പോയിന്‍റുമായി നിലവില്‍ നാലാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് ++0.743. എട്ട് പോയന്‍റുള്ള പാകിസ്ഥാന്‍റെ നെറ്റ് റണ്‍ റേറ്റാകട്ടെ +0.036 ആണ്. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ ജയിച്ചാലും ന്യൂസിലന്‍ഡിന്‍റെ നെറ്റ് റണ്‍ റേറ്റ് മറികടക്കും പാകിസ്ഥാന് എളുപ്പമാകില്ല.

ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ഇംഗ്ലണ്ടിനെതിരെ 287 റണ്‍സിന്‍റെ ജയമെങ്കിലും നേടിയാലെ പാകിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്താനാവു.

അട്ടിമറികളോടെ ലോകകപ്പില്‍ കരുത്ത് കാണിച്ചെങ്കിലും അഫ്ഗാനിസ്ഥാന്റെ സെമി സാധ്യതകള്‍ മങ്ങി കഴിഞ്ഞു. -.338 ആണ് അഫ്ഗാനിസ്ഥാന്റെ നെറ്റ്റണ്‍റേറ്റ്. അവസാന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് അവരുടെ എതിരാളികള്‍. ന്യൂസിലന്‍ഡിന്റെ നെറ്റ്റണ്‍റേറ്റ് മറികടന്ന് സെമിയിലെത്തണം എങ്കില്‍ സൗത്ത് ആഫ്രിക്കയെ 434 റണ്‍സിനെങ്കിലും അഫ്ഗാന്‍ തോല്‍പ്പിക്കണം.

Post a Comment

Previous Post Next Post