ബില്‍ അംഗീകരിക്കാത്തത് തീക്കളി; ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണം; സുപ്രീംകോടതി

(www.kl14onlinenews.com)
(10-NOV-2023)

ബില്‍ അംഗീകരിക്കാത്തത് തീക്കളി; ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണം; സുപ്രീംകോടതി
ഡൽഹി : ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഗവര്‍ണര്‍ തീകൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം എന്തെന്ന് അറിയാമോ എന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെ എത്തുമെന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരുകളുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

എന്നാല്‍ ചട്ടപ്രകാരമല്ല പഞ്ചാബ് സര്‍ക്കാര്‍ നിയമസഭ വിളിച്ചു ചേര്‍ത്തതെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സഭാ സമ്മേളനം സാധുവാണോ അല്ലയോ എന്ന് ഗവര്‍ണര്‍മാര്‍ക്കെങ്ങനെ വിധി പറയാന്‍ കഴിയുമെന്നും സുപ്രീംകോടതി മറുചോദ്യം ഉന്നയിച്ചു. പഞ്ചാബ് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. സഭാസമ്മേളനം ചേരാത്തതിലാണ് പഞ്ചാബ് സര്‍ക്കാരിനെയും ഗവര്‍ണറെയും വിമര്‍ശിച്ചത്.

Post a Comment

Previous Post Next Post