ഫലസ്തീനിലെ അക്രമണങ്ങള്‍ ലോക ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്തത്; ഐക്യപ്രഖ്യാപനമായി ഫലസ്തീന്‍ റാലി

(www.kl14onlinenews.com)
(23-NOV-2023)


ഫലസ്തീനിലെ അക്രമണങ്ങള്‍ ലോക ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്തത്; ഐക്യപ്രഖ്യാപനമായി ഫലസ്തീന്‍ റാലി
കോഴിക്കോട്: പലസ്തീന്‍ വിഷയത്തില്‍ ഭിന്നതയിലായിരുന്ന കോണ്‍?ഗ്രസും, ലീ?ഗും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു കോഴിക്കോട്ടെ കോണ്‍?ഗ്രസ് സംഘടിപ്പിച്ച പലസ്തീന്‍ റാലി. പലസ്തീന്‍ വിഷയത്തില്‍ എന്നും ശക്തമായ നിലപാട് ഇന്ത്യ എടുത്തിട്ടുണ്ടെന്ന് മുസ്ലിം ലീ?ഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി തങ്ങള്‍ പറഞ്ഞു. ഇന്ത്യ നേരത്തെ സ്വീകരിച്ച നിലപാടിനൊപ്പമാണ് ഇന്ത്യന്‍ ജനത. ലോക സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ ഇത്തരം റാലികള്‍ക്ക് കഴിയുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് ലീഗും തമ്മില്‍ ഉള്ള ബന്ധം ശക്തമായി മുന്നോട്ട് പോകും. വിളികളും ഉള്‍വിളികളും ഉണ്ടാകും. എന്നാല്‍ അധികാരമല്ല നിലപാടാണ് പ്രധാനം. നിലപാടാണ് മുന്നണി ബന്ധത്തെ ശക്തിപ്പെടുത്തുകയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

പലസ്തീനില്‍ നടന്ന അക്രമണങ്ങള്‍ ലോക ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്തതാണെന്ന് കെസി വേണു?ഗോപാല്‍ പറഞ്ഞു. നെഹ്റുവും ഇന്ദിരയും രാജീവും എന്നും പലസ്തീന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. എല്ലാ കാലത്തും കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ എന്നും പലസ്തീന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇപ്പോള്‍ അമേരിക്കയെക്കാള്‍ വേഗത്തില്‍ ഇസ്രായേലിനു പിന്തുണ നല്‍കിയത് മോദിയാണ്. മോദിക്ക് എന്താണ് ഇസ്രായേലിനോട് ഇത്ര മമത?. യുദ്ധം വേണ്ട എന്ന് യൂ എന്നില്‍ പ്രമേയത്തെ അനുകൂലിക്കാന്‍ പോലും ഇന്ത്യ തയ്യാറായില്ല എന്നത് അപമാനകരമാണ്. മോദിയും നെതന്യാഹുവും ഒരേ ടൈപ്പാണ്. ഒരാള്‍ വശീയ വാദി, ഒരാള്‍ സയണിസ്റ്റ്. കോണ്‍ഗ്രസിന്റെ നയത്തില്‍ ചിലര്‍ക്ക് സംശയമുണ്ട്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര്‍ കണ്ടാല്‍ മതി എന്നാണ്. അമേരിക്കക്ക് മുന്നിലും ചൈനയുടെ മുമ്പിലും കവാത്ത് മറക്കുന്നവര്‍ അല്ല ഞങ്ങള്‍. പലസ്തീന്‍ അനുകൂല നയമാണ് കോണ്‍ഗ്രസിനുള്ളത്. ഞങ്ങളുടെ നയം ഇരുമ്പ് മറക്കുള്ളില്‍ തീരുമാനിക്കുന്നതല്ല.

പലസ്തീന് അനുകൂലമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയതാണ്. ഈ പ്രമേയം എല്ലാ കോണ്‍ഗ്രസ് കാര്‍ക്കും ബാധകമാണ്. ജാതിയുടെയും മതത്തിന്റെയും വരമ്പില്‍ കെട്ടിപിടിച്ചു നിക്കേണ്ട വിഷയമല്ലെന്നും വേണു?ഗോപാല്‍ പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനോട് ബഹുമാനമുണ്ട്. നിലപാടില്‍ ഉറച്ചു നിന്നു. ആരുടെയും കെണിയില്‍ വീഴില്ല. സാദിഖലി തങ്ങളും കുടുംബവും ഇതേ നിലപാട് സ്വീകരിച്ചുവെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post