സുൽത്താൻ 'ഡിയർ പാരൻ്റ്'കുട്ടികൾക്കൊരു കരുതൽ

(www.kl14onlinenews.com)
(21-NOV-2023)

സുൽത്താൻ 'ഡിയർ പാരൻ്റ്' കുട്ടികൾക്കൊരു കരുതൽ

കോട്ടിക്കുളം : സുൽത്താൻ ഡയമണ്ട്സ് ആന്റ് ഗോൾഡ് കോട്ടിക്കുളം നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഡിയർ പാരന്റ് പരിശീലനം സംഘടിപ്പിച്ചു.
സങ്കീർണമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത് . മയക്ക് മരുന്ന് മാഫിയ , കുട്ടികളുടെ ആത്മഹത്യകൾ , സ്വഭാവ വൈകൃതങ്ങൾ എന്നിവ നമ്മുടെ ഉറക്കം കെടുത്തുന്നു . രക്ഷാകർതൃത്വം ഒരു വെല്ലുവിളിയായ് മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ചൈൽഡ് സൈക്കോളജി , പാരൻ്റിംഗ്, വീടുകളിലെ ആശയ വിനിമയം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ഡിയർ പാരന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
സ്കൂൾ വിദ്യാഭ്യാസ ബോർഡിന്റെയും ചന്ദ്രഗിരി ലയൺസ് ക്ലബ്ബിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച പ്രോഗ്രാം കേരള തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.
ജേസീസ് രാജ്യാന്തര പരിശീലകൻ വി വേണുഗോപാലൻ ക്ലാസ് കൈകാര്യം ചെയ്തു. ബോർഡ് ചെയർമാൻ ഷെരീഫ് കാപ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൂൽത്താൻ കാസറഗോഡ് ബ്രാഞ്ച് ഹെഡ് മുബീൻ ഹൈദർ, മാർക്കറ്റിംഗ് മാനേജർ അബ്ദുൾ മജീദ്, ജമാഅത്ത് പ്രസിഡന്റ് കാപ്പിൽ മുഹമ്മദ് പാഷ, സ്കൂൾ കമ്മിറ്റി മെമ്പർമാരായ ഷാജീസ് ജിന്ന, നൗഷാദ് പളളിക്കുന്ന്, സ്കൂൾ പ്രിൻസിപ്പാൾ ഗീത രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മികച്ച രക്ഷിതാക്കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment

Previous Post Next Post