കോണ്‍ഗ്രസ് പ്രതിഷേധം: നവകേരള സദസ്സിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

(www.kl14onlinenews.com)
(20-NOV-2023)

കോണ്‍ഗ്രസ് പ്രതിഷേധം: നവകേരള സദസ്സിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: ജനങ്ങള്‍ ഏറ്റെടുത്ത നവകേരള സദസ്സിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയങ്ങാടിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നില്‍ നിഗൂഢ അജണ്ടയുണ്ടെന്നും, സിപിഎം പ്രവര്‍ത്തകരോട് പ്രകോപിതരാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രകോപനം സൃഷ്ടിക്കലാണ് ലക്ഷ്യം. ആരും പ്രകോപനത്തില്‍ വീഴരുതെന്നും ഇതുപോലെ പലതും അനുഭവിച്ചാണ് നാം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു

കരിങ്കൊടി കാണിച്ചവരുടെ ഉദ്ദേശം വേറെയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. തങ്ങള്‍ തളിപ്പറമ്പിലേക്ക് വരുമ്പോള്‍ ബസിന് മുന്നില്‍ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടി വീണു. റോഡരികില്‍ നിന്നവര്‍ സംയമനം പാലിച്ചുവെന്നും കരിങ്കൊടി കാട്ടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഗൂഢ അജണ്ടയുമായി വരുന്നവരാണ് പ്രതിഷേധം നടത്തുന്നത്. ആരും പ്രകോപിതര്‍ ആകരുത്.

പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം അരങ്ങേറിയത്. പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങിയ സിപിഎം പ്രവര്‍ത്തകരുടെ വലിയ സംഘം പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

Post a Comment

Previous Post Next Post