(www.kl14onlinenews.com)
(09-NOV-2023)
നീതിവേദിയുടെ ഇടപെടൽ;
കാസർകോട്: കാസർകോട് ജില്ലയിലെ ആരോഗ്യ പരിരക്ഷാ രംഗത്ത് പൊതു ആശുപത്രി സംവിധാനങ്ങൾ നോക്ക് കുത്തിയാണെന്ന് പരക്കെ ആക്ഷേപമുയരുകയും, കഴിഞ്ഞ 10 വർഷത്തിലധികമായി നിർമ്മാണ പ്രവർത്തനം
പൂർത്തികരിക്കാൻ പോലും ശ്രമിക്കാതെയും, കേന്ദ്ര സർക്കാർ കേരളത്തിന് നൽകുമെന്ന് പ്രതീക്ഷിക്കുന്ന എയിംസിന് കാസർകോട് നിർദേശ പത്രിക പോലും നൽകാതിരിക്കുകയും, കാസർകോട് ജില്ലയിലെ സർക്കാർ തല ആശുപത്രികളെല്ലാം ആവശ്യമായ സംവിധാനങ്ങളില്ലാതെ പൊറുതിമുട്ടുന്ന വേളയിൽ ഭൂമാഫിയകളും, ഹവാല , സ്വർണ്ണവ്യവസായികളുടെയും കൂട്ടായ്മയിൽ പടച്ചുണ്ടാക്കിയ സൂപ്പർ സ്‌പ്ഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനത്തിന് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രിയും, ഇടതുപക്ഷ എംഎൽഎ മാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുന്നതിൽ ജില്ലാ ജനകീയ നീതിവേദി അടക്കമുള്ള സംഘടനകൾ നവമാധ്യമങ്ങളിലൂടെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുകയും, പ്രസ്തുത പ്രതിഷേധ ശബ്ദങ്ങൾ ബന്ധപ്പെട്ട പാർട്ടി ഫോറങ്ങളിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുക വഴി ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ചടങ്ങുകളിൽ നിന്നും ആരോഗ്യ മന്ത്രിയും ഇടതുപക്ഷ എം എൽ മാരും പിൻവാങ്ങിയത് അഭിനാർഹമാണെന്ന് ജില്ലാ ജനകീയ നീതിവേദി താത്വികാചാര്യ സമിതി വിലയിരുത്തി.

തെറ്റ് മനസ്സിലാക്കി സ്വകാര്യ ആശുപത്രി ഉദ്ഘാടനത്തിൽ നിന്നും പിൻമാറിയ ആരോഗ്യ മന്ത്രിക്കും ഇടതുപക്ഷ എം എൽ എ മാരെ അഭിനന്ദിക്കുകയും, വിമർശനവും സ്വയം വിമർശനവും നടത്താൻ കഴിയുന്നത് പൊതു സമൂഹത്തോടുള്ള പ്രതിബദ്ധത കൊണ്ടാണെന്നും, അതില്ലാതെ പോയ വലതുപക്ഷ ജനപ്രതിനിധികൾ ബൂർഷ്വാ സംവിധാനങ്ങളുടെ ആശ്രിതരാണെന്നും താത്വികാകാചാര്യ സമിതി അഭിപ്രായപ്പെട്ടു.
സൈഫുദീൻ കെ.മാക്കോട്, ഹമീദ് ചാത്തങ്കെെ, റിയാസ് സി.എച്ച് ബേവിഞ്ച, ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമ്മനാട്, അബ്ദുറഹിമാൻ തെരുവത്ത്, താജുദ്ദീൻ പടിഞ്ഞാർ , ബഷീർ കുന്നരിയത്ത്, ബദറുദ്ദീൻ കറന്തക്കാട് എന്നിവർ സംസാരിച്ചു.
إرسال تعليق