ആരോഗ്യ മന്ത്രി വീണാജോർജുമായി സമര സംഘാടക സമിതി കൂടിക്കാഴ്ച നടത്തി

(www.kl14onlinenews.com)
(09-NOV-2023)

ആരോഗ്യ മന്ത്രി
വീണാജോർജുമായി സമര സംഘാടക സമിതി കൂടിക്കാഴ്ച നടത്തി

കാസർകോട് : കാസർകോടിന്റെ
ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥക്കെതിരെ തിരുവനന്തപുരം സമരത്തിൽ ആരോഗ്യ മന്ത്രി യുമായും ഉന്നത വിദ്യഭ്യാസ മന്ത്രിയുമായും കൂടിക്കാഴ്ചയിൽ എടുത്ത തീരുമാനങ്ങൾ എല്ലാം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജുമായി സമര സംഘാടകർ കൂടിക്കാഴ്ച നടത്തി.
എൻഡോസൽഫാൻ മെഡിക്കൽ ക്യാമ്പ് അടിയന്തിരമായി നടത്തുക.
ഭിന്ന ശേഷിക്കാർക്ക് എല്ലാ പഞ്ചായത്തിലും മുൻസിപ്പാൽറ്റിയിലും പകൽവീട് എന്ന പദ്ധതി നടപ്പിലാക്കുക.ജില്ലാ ആശുപത്രി,താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഉന്നത ചികിത്സാ സംവിധാനം ഉറപ്പ് വരുത്തുക കാസർകോട് മെഡിക്കൽ കോളേജ്ന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കുക.2017 ലെ എൻഡോസൽഫാൻമെഡിക്കൽ ക്യാമ്പിൽ നിന്ന് തിരഞ്ഞെടുത്ത് പട്ടികയിൽ നിന്ന് ഒഴിവാക്കിയ 1031പേരെ എൻഡോസൽഫൻ പട്ടികയിൽ ഉൾപെടുത്തുക എന്നീ ആവശ്യങ്ങൾ മന്ത്രിയുടെ മുമ്പിൽ അവതരിപ്പിച്ചു. സെക്രട്ടറിയേറ്റ് നിരാഹാര സമരത്തിന് ശേഷം പരമാവധി കാര്യങ്ങൾ നടപ്പിലാക്കാൻ സർക്കാറിന് കഴിഞ്ഞുവെന്നും തുടർ പ്രവർത്തനങ്ങളിൽ മറ്റ് ആവശ്യങ്ങൾ വളരെ മെച്ചപ്പെട്ട നിലയിൽ നടപ്പിൽ വരുത്താൻ ശ്രമിക്കുമെന്നും സമരസമിതി സംഘാടകർക്ക് ഉറപ്പ് നൽകിയതായി സമരസമിതി ഭാരാവാഹികൾ അറിയിച്ചു. സമര സംഘാടക സമിതി ഭാരാവാഹികളായ കരീം ചൗക്കി.
സുബൈർപടുപ്പ് എന്നിവർചർച്ച നടത്തി.

Post a Comment

Previous Post Next Post