ഇംഗ്ലീഷ് മെച്ചപ്പെടുത്തിയാൽ' ഷമിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് 2023ബോളിവുഡ് നടി പായല്‍ ഘോഷ്

(www.kl14onlinenews.com)
(09-NOV-2023)

ഇംഗ്ലീഷ് മെച്ചപ്പെടുത്തിയാൽ'
ഷമിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി പായല്‍ ഘോഷ്
മുംബൈ :
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും രാഷ്ട്രീയ നേതാവുമായ പായൽ ഘോഷ്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പായൽ തന്റെ അഭിപ്രായം അറിയിച്ചത്. ഷമി ഇംഗ്ലീഷ് മെച്ചപ്പെടുത്തിയാൽ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് നടി കുറിച്ചു.

ഇത്തവണത്തെ ലോകകപ്പിൽ മുഹമ്മദ് ഷമി ഗംഭീര ഫോമിലാണ്. തുടക്കത്തിൽ അവസരം ലഭിക്കാതിരുന്ന താരം ശേഷം കളിച്ച നാലു മത്സരങ്ങളിൽനിന്ന് 16 വിക്കറ്റുകളാണ് നേടിയത്. അതിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടും. കൂടാതെ, മികച്ച ബൗളിങ് പരിഗണിച്ച് രണ്ട് തവണ മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡ് നേരത്തെ ഷമി സ്വന്തമാക്കിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഷമിയെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് പ്രേമികൾ. വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിവാദങ്ങളും കാരണം കരിയറിലടക്കം വലിയ തിരിച്ചടി നേരിട്ട താരം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അതിനിടെ ബോളിവുഡിൽ നിന്ന് ഷമിക്ക് ഒരു വിവാഹ അഭ്യർഥനയും വന്നു. നടി പായൽ ഘോഷാണ് ഷമിയെ വിവാഹം കഴിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയത്.

‘ഷമി നീ നിന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, ഞാൻ നിന്നെ വിവാഹം കഴിക്കാൻ തയ്യാറാണ്’ എന്നാണ് രാഷ്ട്രീയ പ്രവർത്തക കൂടിയായ പായൽ ഘോഷ് എക്സിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധിയാളുകളാണ് കമന്റുമായി എത്തിയത്.

ചന്ദ്രശേഖർ യെലേറ്റിയുടെ ‘പ്രയാണം’ എന്ന സിനിമയിലൂടെ സിനിമാ ജീവിതം ആരംഭിച്ച പായൽ ഘോഷ്, വര്‍ഷാധരേ, ഊസരവള്ളി, മിസ്റ്റര്‍ റാസ്‌കല്‍, പട്ടേല്‍ കി പഞ്ചാബി ഷാദി തുടങ്ങിയ സിനിമകളിൽ വേഷമിട്ടിരുന്നു. കേന്ദ്ര മന്ത്രിയായ രാംദാസ് അതാവലെയുടെ പാർട്ടിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റാണിപ്പോൾ പായൽ ഘോഷ്.

Post a Comment

Previous Post Next Post