'കൊടും വംശഹത്യക്കെതിരായ 'ന്യുജെൻ' വികാരപ്രകടനം'; കളി കാര്യമാക്കിയ നിമിഷമെന്ന് ജലീൽ

(www.kl14onlinenews.com)
(20-NOV-2023)

'കൊടും വംശഹത്യക്കെതിരായ 'ന്യുജെൻ' വികാരപ്രകടനം'; കളി കാര്യമാക്കിയ നിമിഷമെന്ന് ജലീൽ
ആഹ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരവേദി ഇന്നലെ ചില നാടകീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. മത്സരത്തിനിടെ ‘ഫ്രീ പാലസ്‌തീൻ’ എന്ന് രേഖപ്പെടുത്തിയ ടീ ഷർട്ട് ധരിച്ച ഒരാൾ പിച്ചിൽ അതിക്രമിച്ചു കയറി വിരാട് കോലിയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. സുരക്ഷാ വീഴ്ചയുടെ പേരിൽ ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്തു.

ജോൺ എന്ന ഓസ്ട്രേലിയൻ യുവാവാണ് ഇയാളെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. കെ ടി ജലീൽ എംഎൽഎ. കൊടും വംശഹത്യക്കെതിരായ 'ന്യുജെൻ' വികാരപ്രകടനമെന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.

'ജോൺ സാമുവൽ എന്ന ഓസ്ട്രേലിയൻ ചെറുപ്പക്കാരൻ കളി കാര്യമാക്കിയ നിമിഷം! മതാതീതവും രാജ്യാതീതവുമായ ഐക്യദാർഢ്യം! മനുഷ്യരുടെ ചോരക്ക് ഒരേനിറമാണെന്ന ബോദ്ധ്യപ്പെടുത്തൽ! അവരുടെ കണ്ണുനീർ തുള്ളികൾക്ക് ഒരേവികാരമാണെന്ന ഓർമ്മപ്പെടുത്തൽ! മനുഷ്യരുടെ നിലവിളികൾക്ക് ഒരേ അർത്ഥമാണെന്ന പ്രഖ്യാപനം! കൊടും വംശഹത്യക്കെതിരായ 'ന്യുജെൻ' വികാരപ്രകടനം!'.

പിച്ചിൽ അതിക്രമിച്ച് കയറിയതിന് ജോണിനെ ചന്ദ്ഖേഡ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. പലസ്തീനിൽ ബോംബിടുന്നത് നിർത്തൂവെന്നും പലസ്തീനെ രക്ഷിക്കൂവെന്നും ഇയാൾ ധരിച്ചിരുന്ന ടീ ഷർട്ടിൽ എഴുതിയിരുന്നു. ഫീൽഡിൽ ഒരുതരത്തിലുള്ള രാഷ്ട്രീയ മുദ്രാവാക്യം പ്രദർശിപ്പിക്കുന്നതിനും ഐസിസി അനുവദിക്കില്ലെന്ന് മാത്രമല്ല കുറ്റകരവുമാണ്.

കെ. ടി ജലീലിന്റെ കുറിപ്പ് ഇങ്ങനെ...

ജോൺ സാമുവൽ എന്ന ഓസ്ട്രേലിയൻ ചെറുപ്പക്കാരൻ കളി കാര്യമാക്കിയ നിമിഷം! മതാതീതവും രാജ്യാതീതവുമായ ഐക്യദാർഢ്യം! മനുഷ്യരുടെ ചോരക്ക് ഒരേനിറമാണെന്ന ബോദ്ധ്യപ്പെടുത്തൽ! അവരുടെ കണ്ണുനീർ തുള്ളികൾക്ക് ഒരേവികാരമാണെന്ന ഓർമ്മപ്പെടുത്തൽ! മനുഷ്യരുടെ നിലവിളികൾക്ക് ഒരേ അർത്ഥമാണെന്ന പ്രഖ്യാപനം! കൊടും വംശഹത്യക്കെതിരായ 'ന്യുജെൻ' വികാരപ്രകടനം!

അതേസമയം,
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ശ്രേയസ് പുറത്തായതിന് ശേഷം 14-ാം ഓവറിലായിരുന്നു സംഭവം. ആഡം സാംപയുടെ മൂന്ന് പന്തുകള്‍ കോലി-രാഹുല്‍ സഖ്യം നേരിട്ടു. നാലാം പന്തിന് മുമ്പാണ് പലസ്തീന്‍ പിന്തുണയുമായി കാണികളിലൊരാള്‍ ഗ്രൗണ്ടിലെത്തിയത്. ക്രീസിലുണ്ടായിരുന്ന കോലിയുടെ തോളത്ത് അയാള്‍ കയ്യിടുകയും ചെയ്തു. കോലി ഒഴിഞ്ഞുമാറുകയായിരുന്നുഅപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി അയാളെ പിടിച്ചുമാറ്റി.

അയാളെ പിടിച്ചുകൊണ്ടുപോയതിന് ശേഷമുള്ള വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൊലീസ് ഏറ്റെടുത്ത ശേഷം ഇയാളുടെ വസ്ത്രം മാറ്റി മറ്റൊരു വസ്ത്രം നല്‍കിയിരുന്നു. തുടര്‍ന്നുള്ള വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്, താന്‍ ഓസ്‌ട്രേലിയക്കാരന്‍ ആണെന്നും പേര് ജോണ്‍ എന്നാണെന്നും. മാത്രമല്ല, പലസ്തീനെ പിന്തുണയ്ക്കുന്നുവെന്നും ഇയാള്‍ പറയുന്നു. വിരാട് കോലിയെ കാണാനാണ് മൈതാനത്തേക്ക് കയറിയതെന്നും താൻ പലസ്തീനെ അനുകൂലിക്കുന്നുവെന്നും ഇയാൾ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post