ഹിമാചലിലെ ലെപ്ചയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

(www.kl14onlinenews.com)
(12-NOV-2023)

ഹിമാചലിലെ ലെപ്ചയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഹിമാചൽ പ്രദേശിലെ ലെപ്ചയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "നമ്മുടെ ധീരരായ സുരക്ഷാ സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ഹിമാചൽ പ്രദേശിലെ ലെപ്ചയിലെത്തി".- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ചൈനീസ് അതിർത്തിയോട് ചേർന്നുള്ളപ്രദേശമാണ് ലെപ്ച.

കഴിഞ്ഞ ദിവസം രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ദീപാവലി ആശംസിച്ചിരുന്നു. "എല്ലാവർക്കും ഒരു ദീപാവലി ആശംസിക്കുന്നു! ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെ." അദ്ദേഹം പറഞ്ഞു.

2014-ൽ അധികാരമേറ്റത് മുതൽ അതിർത്തി കാക്കുന്ന സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. സായുധ സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കാനും അവരുടെ ത്യാഗങ്ങൾക്ക് നന്ദി അറിയിക്കുന്നതിനുമായി അദ്ദേഹം എല്ലാ വർഷവും സൈനിക കേന്ദ്രങ്ങളിൽ എത്തിചേരാറുണ്ട്.

അതേസമയം ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കുന്നതിനുള്ള സമയപരിധി മൂന്നിൽ നിന്ന് രണ്ട് മണിക്കൂറായി കുറച്ചു. ഉയർന്നുവരുന്നതും രൂക്ഷവുമായ വായു മലിനീകരണത്തിന് സാധ്യതയുള്ളതിനാൽ കൂടുതൽ ഫലപ്രദമായ നടപടികൾ ആവശ്യമാണെന്ന് ജസ്റ്റിസ് ആരിഫ് ഡോക്ടർ അടങ്ങുന്ന ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. സമീപകാലത്ത് പെയ്ത മഴ നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ബെഞ്ച് വിലയിരുത്തി.

പടക്കം പൊട്ടിക്കുന്നതിന് ആദ്യം മൂന്ന് മണിക്കൂർ (രാത്രി 7 മുതൽ 10 വരെ) അനുവദിച്ച ബെഞ്ച് നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച രാത്രി 8 മുതൽ 10 വരെയായി സമയപരിധി പുതുക്കുകയായിരുന്നു. അവശിഷ്ടങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കുള്ള നവംബർ ആറിലെ നിരോധനം ബെഞ്ച് നിലനിർത്തിയെങ്കിലും നിർമ്മാണ സാമഗ്രികൾ കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് അനുമതി നൽകി

Post a Comment

Previous Post Next Post