(www.kl14onlinenews.com)
(14-NOV-2023)
ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജീവം ഡിസ്‌ട്രിക്‌തല
കാസര്‍കോട് : ലയണ്‍സ് ഇന്റര്‍ നാഷണല്‍ ഡിസ്‌ട്രിക്ട് 318 ഇയുടെ ആരോഗ്യ പദ്ധതിയായ ജീവം ഡിസ്‌ട്രിക്‌ട് തല ഉദ്‌ഘാടനം കാസര്‍കോട് നടന്നു. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ചിന്‍മയ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ ജില്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന ജീവം പ്രോഗ്രാമിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.
ലയണ്‍സ് ഡിസ്‌ട്രിക്‌ട് ഗവര്‍ണര്‍ ടി കെ രജീഷ് മുഖ്യാതിഥിയായിരുന്നു. വി.വേണു ഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ക്യാബിനറ്റ് സെക്രട്ടറി ശ്രീനിവാസ് പൈ, ഡിസ്‌ട്രിക്‌ട് കോ-ഓര്‍ഡിനേറ്റര്‍ ടൈറ്റസ് തോമസ്, പ്രകാശ്, അഡ്വ.വിനോദ് കുമാര്‍, രെഷ്‌മി, പ്രശാന്ത്, ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി സുനൈഫ് എം.എച്ച്, ഐ,.പി.പി എം.എം നൗഷാദ്, ഷാഫി എ.നെല്ലിക്കുന്ന്, സിദ്ദീഖ് എം.എ, പി.ബി അബ്‌ദുല്‍ സലാം, മഹറൂഫ് ബദ്രിയ്യ, സമീര്‍ ആമു, ജാസിര്‍ ചെങ്കള എന്നിവര്‍ സംബന്ധിച്ചു.
പ്രിന്‍സിപ്പല്‍ കെ.സി സുനില്‍ കുമാര്‍ സ്വാഗതവും ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഷരീഫ് കാപ്പില്‍ നന്ദിയും പറഞ്ഞു.
ജീവിത ശൈലീ രോഗങ്ങള്‍ക്ക് അടിമയാണ് ഭൂരിപക്ഷവും. ഇന്ത്യയില്‍ ഡയബറ്റിസിന്റെ ഹബ്ബായി കേരളം മാറി. കുട്ടികളിലും ഡയബറ്റിസ്, അതിരക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ഏറി വരുന്നതായി സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. മരുന്ന് കൊണ്ടു മാത്രം ആരോഗ്യം സംരക്ഷിക്കാനാകില്ല. അതിന് ശരിയായ ഭക്ഷണക്രമവും കൃത്യമായ വ്യായമവും അത്യാവശ്യമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ലയണ്‍ ഡിസ്‌ട്രിക്ട 318 ഇ നടപ്പാക്കുന്ന പദ്ധതിയാണ് ജീവം. ഡിസ്‌ട്രിക്ടിന്റെ പരിധിയിലെ കാസറഗോഡ്., കണ്ണൂര്‍, കോഴിക്കോട്, വയനാട്, മാഹി ജില്ലകളിലെ സ്‌കൂള്‍ കുട്ടികളെ ശാസ്‌ത്രീയ വ്യായാമ മുറകള്‍ പരിശീലിപ്പിക്കുന്നു.
ഒരു ലക്ഷം കുട്ടികളെ ലക്ഷ്യമാക്കുന്ന പദ്ധതി ശിശു ദിനവും ലോക പ്രമേഹദിനവുമായ നവം 14 ന് തിരഞ്ഞെടുത്ത സ്‌കൂളില്‍ ഡിസ്‌ട്രിക്‌ടിലെ വിവധ ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നടന്നു.
ഡയബറ്റിസില്ലാത്ത പുതു തലമുറ, ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുള്ള അവബോധം, മൊബൈലില്‍ നിന്നും മൊബിലിറ്റിയിലേക്ക് തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. പ്രശസ്‌ത ഡയബറ്റോളജിസ്റ്റ് എം വി പ്രസാദ് കേണിച്ചിറ, സൂമ്പ പരിശീലക മിനി പി നായര്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
Post a Comment