ഒമാന്റെ സലാം എയര്‍ അഞ്ചു ഇന്ത്യന്‍ നഗരങ്ങളിലേക്ക് വീണ്ടും സര്‍വീസുകള്‍ തുടങ്ങും

(www.kl14onlinenews.com)
(22-NOV-2023)

ഒമാന്റെ സലാം എയര്‍ അഞ്ചു ഇന്ത്യന്‍ നഗരങ്ങളിലേക്ക് വീണ്ടും സര്‍വീസുകള്‍ തുടങ്ങും
ഒമാന്റെ ബഡ്ജറ്റ് വിമാന കമ്പനിയായ സലാം എയര്‍ അഞ്ചു ഇന്ത്യന്‍ നഗരങ്ങളിലേക്ക് വീണ്ടും സര്‍വീസുകള്‍ തുടങ്ങും. സലാം എയര്‍ ചെയര്‍മാന്‍ ഡോ. അന്‍വര്‍ മുഹമ്മദ് അല്‍ റവാസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. സലാം എയര്‍ വീണ്ടും തിരുവനന്തപുരം -കോഴിക്കോട് അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.

അടുത്തമാസം മുതലാണ് അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്ക് നേരിട്ടുള്ള ഫ്‌ലൈറ്റുകള്‍ ആരംഭിക്കുക. ഹൈദരാബാദ്, കോഴിക്കോട്, ജയ്പൂര്‍, തിരുവനന്തപുരം, ലഖ്നൗ എന്നിവയാണ് മസ്‌കറ്റുമായി ബന്ധിപ്പിക്കുന്ന അഞ്ച് ഇന്ത്യന്‍ നഗരങ്ങള്‍. ഒമാനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണയും ഒമാന്‍ എയറുമായുള്ള സഹകരണവും കൊണ്ടാണ് ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞതെന്ന് സലാം എയര്‍ ചെയര്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ മുതല്‍ സലാം എയര്‍ നിറുത്തി വച്ചിരുന്നു. ഈ സര്‍വീസാണ് വീണ്ടും പുനരാരംഭിക്കുന്നത്.
ഒക്‌ടോബര്‍ ഒന്ന് മുതല്‍ സലാം എയര്‍ ഇന്ത്യന്‍ സെക്ടറില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങിയിരുന്നു, ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നത് എന്നായിരുന്നു സലാം എയര്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറിലെ അന്നത്തെ വിശദീകരണം

Post a Comment

Previous Post Next Post