ഓൺലൈൻ വഴി അമ്പത് ലക്ഷം രൂപ വായ്പയെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം തട്ടിയ കേസിൽ ഐ.ടി വിദഗ്ധൻ മുംബൈയിൽ അറസ്റ്റിൽ 2023

(www.kl14onlinenews.com)
(03-NOV-2023)

ഓൺലൈൻ വഴി അമ്പത് ലക്ഷം രൂപ വായ്പയെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം തട്ടിയ കേസിൽ ഐ.ടി വിദഗ്ധൻ മുംബൈയിൽ അറസ്റ്റിൽ
കാ​ഞ്ഞ​ങ്ങാ​ട്: ഓ​ൺ​ലൈ​ൻ​വ​ഴി ബാ​ങ്കി​ൽ​നി​ന്നും അ​മ്പ​ത് ല​ക്ഷം രൂ​പ വാ​യ്പ ശ​രി​യാ​ക്കി ത്തരാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 4,50,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഐ.​ടി.​വി​ദ​ഗ്ധ​നെ മുംബൈ​യി​ൽ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി രാ​ഹു​ലി​നെ (28)യാ​ണ് ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ഷൈ​നി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ.​മോ​ഹ​ന​ൻ, എ.​എ​സ്, ഐ.​ജോ​സ​ഫ്, സി​നീ​യ​ർ സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ ഷൈ​ജു, ര​ജീ​ഷ് കൊ​ട​ക്കാ​ട് എ​ന്നി​വ​ര​ട​ങ്ങി​യ
സം​ഘം പി​ടി​കൂ​ടി​യ​ത്.

പു​ല്ലു​ർ സ്വ​ദേ​ശി​യാ​യ ഗി​രീ​ഷി​നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. മും​ബൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വാ​വ് ഓ​റി​യ​ന്റ​ൽ ബാ​ങ്കി​ൽ​നി​ന്നും ലോ​ൺ വാ​ഗ്ദാ​നം ന​ൽ​കി മൊ​ബൈ​ൽ ഫോ​ണി​ൽ ഓ​ൺ​ലൈ​ൻ ലി​ങ്ക് അ​യ​ച്ചു കൊ​ടു​ത്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 2020ൽ ​കോ​വി​ഡ് കാ​ല​ത്താ​യി​രു​ന്നു ത​ട്ടി​പ്പ്. അ​മ്പ​തു​ല​ക്ഷം രൂ​പ വാ​യ്പ ശ​രി​യാ​ക്കി​ത്ത​രാ​ൻ പ്രോ​സ​സി​ങ് ചാ​ർ​ജാ​യി നാ​ല് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് വാ​ങ്ങു​ക​യും പി​ന്നീ​ട് 50,000 രൂ​പ​യും കൂ​ടി ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നും ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. വാ​യ്പ​യോ കൊ​ടു​ത്ത പ​ണ​മോ തി​രി​ച്ച് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഹോ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Post a Comment

Previous Post Next Post