ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു 2023

(www.kl14onlinenews.com)
(05-NOV-2023)

ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു


കൊൽക്കത്ത: ലോകകപ്പിൽ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന കളിയിൽ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ ദക്ഷിണാ​ഫ്രിക്കൻ ടീമിൽ ജെറാൾഡ് കോറ്റ്സിക്ക് പകരം സ്പിന്നർ തബ്രൈസ് ഷംസി ഇടം നേടി.

ഏ​ഴി​ൽ ഏ​ഴു മ​ത്സ​ര​വും ജ​യി​ച്ച് ഒ​ന്നാ​മ​ന്മാ​രാ​യാണ് ഇ​ന്ത്യ എത്തുന്നതെങ്കിൽ ഒ​രു ക​ളി മാ​ത്രം തോ​റ്റാണ് ദ​ക്ഷി​ണാ​ഫ്രി​ക്കയുടെ വരവ്. അ​പ​രാ​ജി​ത യാ​ത്ര​യി​ൽ ബാ​റ്റ​ർ​മാ​രും ബൗ​ള​ർ​മാ​രും ഒ​രു​പോ​ലെ മി​ക​ച്ച സം​ഭാ​വ​ന​ക​ളാ​ണ് ഇന്ത്യക്ക് നൽകു​ന്ന​ത്. പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ മു​മ്പ​ൻ. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ താ​രം എ​റി​ഞ്ഞി​ട്ട​ത് 14 വി​ക്ക​റ്റു​ക​ൾ. മു​ഹ​മ്മ​ദ് സി​റാ​ജും ജ​സ്പ്രീ​ത് ബും​റ​യും ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം തു​ട​രു​ന്നു. സ്പി​ന്ന​ർ കു​ൽ​ദീ​പ് യാ​ദ​വും മോ​ശ​മാ​ക്കു​ന്നി​ല്ല. ബാ​റ്റി​ങ്ങി​ൽ രോ​ഹി​ത് ശ​ർ​മ, ശു​ഭ്മ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് എ​ന്നി​വ​രും. ഓ​ൾ​റൗ​ണ്ട​റെ​ന്ന നി​ല​യി​ൽ ര​വീ​ന്ദ്ര ജ​ദേ​ജ​യെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാം.

അ​പ്പു​റ​ത്ത് ടെം​ബ ബാ​വു​മ ന​യി​ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നെ​ത​ർ​ല​ൻ​ഡ്സ് അ​ട്ടി​മ​റി​ച്ച​തൊ​ഴി​ച്ചാ​ൽ മ​റ്റു ക​ളി​ക​ളി​ലെ​ല്ലാം ജ​യം നേ​ടാ​നാ​യി. ഏ​ഴി​ൽ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ലും ആ​ദ്യം ബാ​റ്റ് ചെ​യ്ത​പ്പോ​ൾ 300ന് ​അ​പ്പു​റ​ത്താ​യി​രു​ന്നു സ്കോ​ർ. ചേ​സ് ചെ​യ്ത​പ്പോ​ഴാ​ണ് ഡ​ച്ചു​കാ​രോ​ട് തോ​റ്റ​തും പാ​കി​സ്താ​നോ​ട് പ​ത​റി ജ​യി​ച്ച​തും. മ​റു​പ​ടി ബാ​റ്റി​ങ് വെ​ല്ലു​വി​ളി​യാ​വു​ന്നു​വെ​ന്ന​താ​ണ് ഇ​വ​രു​ടെ ത​ല​വേ​ദ​ന. നാ​ലു സെ​ഞ്ച്വ​റി​ക​ളു​മാ​യി ക്വി​ന്റ​ൺ ഡി ​കോ​ക്ക് ലോ​ക​ക​പ്പി​ലെ ത​ന്നെ ടോ​പ് സ്കോ​റ​റാ​ണ്. റാ​സി വാ​ൻ ഡെ​ർ ഡ​സ​ൻ, ഹെൻറി​ച് ക്ലാ​സെ​ൻ, ഡേ​വി​ഡ് മി​ല്ല​ർ തു​ട​ങ്ങി​യ​വ​രും മി​ന്നു​ന്നു. ഓ​ൾ റൗ​ണ്ട് മി​ക​വു​മാ​യി മാ​ർ​കോ ജാൻ​സെ​നും.

​െപ്ലയിങ് ഇലവൻ: ഇന്ത്യ -രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശു​ഭ്മ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ര​വീ​ന്ദ്ര ജ​ദേ​ജ, മു​ഹ​മ്മ​ദ് ഷ​മി, കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ്, ജ​സ്പ്രീ​ത് ബും​റ.

ദക്ഷിണാഫ്രിക്ക: ടെം​ബ ബാ​വു​മ (ക്യാ​പ്റ്റ​ൻ), ക്വി​ന്റ​ൺ ഡി ​കോ​ക്ക്, റ​സി വാ​ൻ ഡെ​ർ ഡ​സ​ൻ, ഹെൻറി​ച് ക്ലാ​സെ​ൻ, ഡേ​വി​ഡ് മി​ല്ല​ർ, എ​യ്ഡ​ൻ മ​ർ​ക്രം, മാ​ർ​കോ ജ​ൻ​സെ​ൻ, കേ​ശ​വ് മ​ഹാ​രാ​ജ്, ലു​ങ്കി എ​ൻ​ഗി​ഡി, ക​ഗി​സോ റ​ബാ​ദ, ത​ബ്രൈ​സ് ഷം​സി.

Post a Comment

Previous Post Next Post