ലോകകപ്പിൽ ഇന്ത്യക്ക് അനുകൂലമായി ഡിആർഎസിൽ തിരിമറി നടക്കുന്നു; ആരോപണം ഉന്നയിച്ച് മുൻ പാക് താരം

(www.kl14onlinenews.com)
(07-NOV-2023)

ലോകകപ്പിൽ ഇന്ത്യക്ക് അനുകൂലമായി ഡിആർഎസിൽ തിരിമറി നടക്കുന്നു; ആരോപണം ഉന്നയിച്ച് മുൻ പാക് താരം
കറാച്ചി: ലോകകപ്പിൽ ഇന്ത്യക്ക് അനുകൂലമായി ഡിആർഎസിൽ തിരിമറി നടക്കുന്നെന്ന ഹസൻറെ ആരോപണവുമായി മുൻ പാക് താരം ഹസൻ റാസ. ലോകകപ്പിൽ ഇന്ത്യൻ ബൗളർമാർക്ക് ഐസിസിയും, ബിസിസിഐയും പ്രത്യേക പന്തു കൊടുക്കുന്നതുകൊണ്ടാണ് ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വേട്ട നടത്തുന്നതെന്നാണ് റാസയുടെ പുതിയ ആരോപണം. ഹസൻ റസാ വിവാദ പ്രസ്താവനക്കെതിരെ പാക് മുൻ താരം വസീം അക്രം അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പുതിയ ആരോപണവുമായി റസാ രംഗത്ത്

ഇന്ത്യൻ ടീമിനെ സഹായിക്കാനായി ഐസിസിയും, ബിസിസിഐയും ചേർന്ന് ബ്രോഡ്‌കാസ്റ്റർമാരുടെ സഹായത്തോടെ ഡിആർഎസിലും തിരിമറി നടത്തുന്നുണ്ടെന്ന് ഹസൻ റാസ ടെലിവിഷൻ ചർച്ചയിൽ പറഞ്ഞു. ഇന്നലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടത്തിൽ ജഡേജയുടെ പന്തിൽ വാൻഡർ ദസ്സൻ ലെഗ് സ്റ്റംപിൽ കൊള്ളേണ്ട പന്തിലാണ് വിക്കറ്റിന് മുന്നിൽ കുടുങ്ങിയതെങ്കിലും ഡി ആർ എസിൽ കാണിച്ചത് മിഡിൽ സ്റ്റംപിലാണെന്നാണ്.
ലെഗ് സ്റ്റംപിൽ കൊള്ളേണ്ട പന്ത് ഡിആർഎസിൽ വരുമ്പോൾ എങ്ങനെയാണ് മിഡിൽ സ്റ്റംപിലാവുന്നത്. ലൈനിൽ ആണ് പിച്ച് ചെയ്തതെങ്കിലും ലെഗ് സ്റ്റംപിലേക്കായിരുന്നു പന്ത് പോയത്. എല്ലാവർക്കും തോന്നിയ അഭിപ്രായമാണ് ഞാൻ പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ പരിശോധിക്കണമെന്നാണ് ഞാൻ പറയുന്നത്. ഡി ആർ എസിൽ തിരിമറി നടന്നിട്ടുണ്ടെന്നത് വ്യക്തമാണെന്നും ഹസൻ റാസ വ്യക്തമാക്കി.

പാകിസ്ഥൻ-ദക്ഷിണാഫ്രിക്ക മത്സരത്തിലും ഡിആർഎസിൽ ബിസിസിഐ തിരിമറി നടത്തിയെന്നും ഹസൻ റാസ ആരോപിച്ചു. ദക്ഷിണാഫ്രിക്കയുടെ അവസാന വിക്കറ്റ് ഔട്ടായിരുന്നെങ്കിലും ഡിആർഎസ് തിരിമറിയിലൂടെ ആ മത്സരത്തില് ദക്ഷിണാഫ്രിക്കയെ ജയിപ്പിച്ചു. നാട്ടിൽ കളിക്കുന്നതിൻറെ ആനുകൂല്യം ഇന്ത്യ പരമാവധി മുതലെടുക്കുകയാണെന്നും ഹസൻ റാസ കൂട്ടിച്ചേർത്തു. ഇന്ത്യക്ക് പ്രത്യേകം പന്ത് നൽകിയെന്ന ആരോപണത്തിൽ നിന്നും പിന്നോട്ടില്ലെന്നും ഹസൻ റാസ ആവർത്തിച്ചു.
അതെസമയം
ഇംഗ്ലണ്ട് താരം ജെസൻ റോയ് യും ഡിആർഎസ് എതിരെ ട്വീറ്റ് ചെയ്തു

Post a Comment

Previous Post Next Post