(www.kl14onlinenews.com)
(21-NOV-2023)
കൊച്ചി: നവ കേരള സദസിനായി സ്‌കൂള്‍ ബസ് വിട്ടുനല്‍കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതിയില്ലാതെ സ്‌കൂള്‍ ബസ് വിട്ട് നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെതാണ് നടപടി. കാസര്‍കോട് സ്വദേശി നല്‍കിയ പരാതിയിലാണ് ഉത്തരവ്.
മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണമെന്നാണ് സര്‍ക്കുലര്‍. കുട്ടികളുടെ യാത്രയ്ക്ക് അസൗകര്യമില്ലാത്ത വിധത്തില്‍ ബസ് നല്‍കാം എന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നത്. നവ കേരള സദസ്സ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടത്.
Post a Comment