(www.kl14onlinenews.com)
(25-NOV-2023)
ഹൈദരാബാദ്: രാജ്യത്ത് ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉത്പന്നങ്ങളുടെ വില്‍പന നിരോധിക്കുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രതികരണം. നവംബര്‍ 30ന് ആണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
പ്രചാരണത്തിന് എത്തിയ അമിത് ഷാ ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ചു. നിങ്ങളുടെ വോട്ട് എംഎല്‍എയേയൊ സര്‍ക്കാരിനേയൊ തിരഞ്ഞെടുക്കുന്നത് മാത്രമല്ല, തെലങ്കാനയുടെയും രാജ്യത്തിന്റേയും ഭാവി തീരുമാനിക്കുന്നതാണ്. എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തനം വിലയിരിത്തിയിട്ട് മാത്രമേ നിങ്ങള്‍ വോട്ട് ചെയ്യാവു. എല്ലാ പാര്‍ട്ടിയേയും വിലയിരുത്തിയ ശേഷം നിങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട് എന്നും അമിത് ഷാ പറഞ്ഞു.
തെലങ്കാനയില്‍ ബിആര്‍എസ് നടത്തുന്നത് പ്രീണന രാഷ്ട്രീയമാണെന്നും അമിത് ഷാ വിമര്‍ശിച്ചു. ആര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഭരണഘടന അനുവദിക്കുന്നില്ല. കെ ചന്ദ്രശേഖര്‍ റാവു മതപരമായ സംവരണം നല്‍കുന്നു. അത് ഭരണഘടനാ വിരുദ്ധമാണ്. മതന്യൂനപക്ഷങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം തങ്ങള്‍ അവസാനിപ്പിക്കും. അത് പട്ടികവര്‍ഗക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.
Post a Comment