(www.kl14onlinenews.com)
(25-NOV-2023)
കാസർകോട്: ഉംറക്കും മദീന സിയാറത്തിനും പുറപ്പെട്ട ആലമ്പാടി സ്വദേശിനി മക്കയിൽ നിര്യാതയായി. ഉംറകളും റൗസ സന്ദർശനവും പൂർത്തിയാക്കിയശേഷമാണ് അന്ത്യം. പരേതനായ ഉദ്ദമ്പാറ നീലമൂല അബ്ദുല്ല യുടെ ഭാര്യ ആയിഷാബി ആലമ്പാടി(73)യാണ് മക്ക സഹ്‌റ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ നിര്യാതയായത്. നവംബർ ഏഴിന് ഉപ്പളയിലെ സി.എം. ട്രാവൽസ് ഗ്രൂപ്പിലാണ് ഉംറക്ക് പോയത്.
നവംബർ 21 ന് നാട്ടിലേക്കുള്ള യാത്രയ്ക്കായി മദീനയിൽ നിന്നും ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോൾ ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 24 വെള്ളി) രാത്രി 11.30 ഓടെയാണ് മരണം. വിശുദ്ധ മക്കയിൽ ഖബറടക്കം നടത്താനുള്ള ഏർപ്പാടിലാണ് ബന്ധപ്പെട്ടവർ. മക്കൾ : ബീഫാത്തിമ്മ എൻ. എ, മുഹമ്മദ് എൻ. എ, ആസിയ, മിസ്റിയ. മരുമക്കൾ : അബ്ദുൽ ഖാദർ വൈദ്യർ കുതിരപ്പാടി, റാബിയ്യ, അബ്ദുല്ല, ശെരീഫ്.
Post a Comment