'ബർത്ത് ഡേ' കളറാക്കി വിരാട് കോഹ്ലി; ദക്ഷിണാഫ്രിക്കയെയും തകർത്ത് ഇന്ത്യ ഒന്നാമത്, സെമിയില്‍ എതിരാളികള്‍ നാലാം സ്ഥാനക്കാർ

(www.kl14onlinenews.com)
(05-NOV-2023)

ബർത്ത് ഡേ' കളറാക്കി വിരാട് കോഹ്ലി; ദക്ഷിണാഫ്രിക്കയെയും തകർത്ത് ഇന്ത്യ ഒന്നാമത്, സെമിയില്‍ എതിരാളികള്‍ നാലാം സ്ഥാനക്കാർ
കൊല്‍ക്കത്ത: ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയ
ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.

14 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.യാന്‍സന്‍ ഉള്‍പ്പെടെ ആകെ നാലു പേര്‍ മാത്രമെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നുള്ളഉ. 243 റണ്‍സ് ജയത്തോടെ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച ഇന്ത്യ മുംബൈയില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ നാലാം സ്ഥാനക്കാരെ നേരിടും. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 326-5, ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83ന് ഓള്‍ ഔട്ട്.

കൊല്‍ക്കത്തയിലെ സ്ലോ പിച്ചില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലെ അടി തെറ്റി. ഈ ലോകകപ്പില്‍ നാലു സെഞ്ചുറികളുമായി മിന്നും ഫോമിലുള്ള ക്വിന്‍റണ്‍ ഡി കോക്കിനെ(5) സിറാജ് രണ്ടാം ഓവറില്‍ ബൗള്‍ഡാക്കി മടക്കി. പിന്നാലെ ക്യാപ്റ്റന്‍ ടെംബാ ബാവുമയെ(11) രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. റാസി വാന്‍ഡര്‍ ദസ്സനെയും(13), ഏയ്ഡന്‍ മാര്‍ക്രത്തെയും(9) വീഴ്ത്തിയ ഷമി ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു. പിന്നീട് കാര്യങ്ങള്‍ ജഡേജയും കുല്‍ദീപും ചേര്‍ന്ന് തീര്‍പ്പാക്കി.

അപകടകാരിയായ ഹെന്‍റിച്ച് ക്ലാസനെ(1) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഡേവിഡ് മില്ലറെ(11) ജഡേജ ബൗള്‍ഡാക്കി. കേശവ് മഹാരാജിനെയും(7) കാഗിസോ റബാഡയെയും(6) വീഴ്ത്തി ജഡേജ അഞ്ച് വിക്കറ്റ് നേട്ടം തികച്ചപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ നോക്കിയ മാര്‍ക്കോ യാന്‍സനെയും(14), ലുങ്കി എങ്കിഡിയെയും(0) വീഴ്ത്തി കുല്‍ദീപ് ദക്ഷിണാഫ്രിക്കന്‍ പോരാട്ടം അവസാനിപ്പിച്ചു. ഇന്ത്യക്കായി ജഡേജ 33 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഷമി 18 റണ്‍സിനും കുല്‍ദീപ് ഏഴ് റണ്‍സിനും രണ്ട് വിക്കറ്റ് വീതമെടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തിലാണ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സടിച്ചത്. 49-ാം ഏകദിന സെഞ്ചുറിയുമായി കോലി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയപ്പോള്‍ 77 റണ്‍സടിച്ച ശ്രേയസ് അയ്യരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. 15 പന്തില്‍ 29 റണ്‍സുമായി ജഡേജ വിരാട് കോലിക്കൊപ്പം(101*) പുറത്താകാതെ നിന്നു


ബർത്ത് ഡേ കളറാക്കി വിരാട് കോഹ്ലി;
ദക്ഷിണാഫ്രിക്കയെയും തകർത്ത് ഇന്ത്യ ഒന്നാമത്, സെമിയില്‍ എതിരാളികള്‍ നാലാം സ്ഥാനക്കാർ


വിഖ്യാതമായ ഈഡൻ ഗാർഡൻസ് സ്റ്റേഡിയം ഇത്തവണ ഇന്ത്യൻ ലോകകപ്പ് മോഹങ്ങൾക്കു കൂടുതൽ മിഴിവു നൽകുന്ന സ്വപ്ന പറുദീസയായി. സൂപ്പർതാരം വിരാട് കോലിയുടെ ജന്മദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ അദ്ദേഹത്തിന്റെ സെഞ്ചറിനേട്ടത്തിനൊപ്പം വിജയത്തിളക്കവും ചേർത്തുവച്ച് ടീം ഇന്ത്യ നടത്തിയ സ്വപ്നക്കുതിപ്പിൽ ഇത്തവണ ചാമ്പലായത് ദക്ഷിണാഫ്രിക്ക. ഈ ലോകകപ്പിൽ സ്വപ്നതുല്യമായ മുന്നേറ്റം നടത്തുന്ന ദക്ഷിണാഫ്രിക്കയെ തീർത്തും നിസാരൻമാരാക്കിയ ഐതിഹാസിക പ്രകടനവുമായി രോഹിത് ശർമയ്ക്കും സംഘത്തിനും ലോകകപ്പിലെ തുടർച്ചയായ എട്ടാം ജയം. കരുത്തരായ ദക്ഷിണാഫ്രിക്കയെ 243 റൺസിനു തകർത്ത ഇന്ത്യ, പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും അരക്കിട്ടുറപ്പിച്ചു. ജന്മദിനത്തിലെ തകർപ്പൻ സെഞ്ചറിയുമായി വിരാട് കോലി കളിയിലെ കേമനായി.

ഈ ലോകകപ്പിൽ മിന്നുന്ന ഫോമിലുള്ള നിലവിലെ ടോപ് സ്കോറർ ഓപ്പണർ ക്വിന്റൻ ഡികോക്ക് ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തിയതാണ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ഡികോക്ക് 10 പന്തിൽ ഒരേയൊരു ഫോർ സഹിതം അഞ്ച് റൺസെടുത്ത് പുറത്തായി. എയ്ഡൻ മർക്രം (ആറു പന്തിൽ ഒൻപത്), ഹെൻറിച് ക്ലാസൻ (11 പന്തിൽ ഒന്ന്), കേശവ് മഹാരാജ് (11 പന്തിൽ ഏഴ്), കഗീസോ റബാദ (26 പന്തിൽ ആറ്), ലുങ്കി എൻഗിഡി (0) എന്നിവരും നിരാശപ്പെടുത്തി. ഷംസി നാലു റൺസുമായി പുറത്താകാതെ നിന്നു.

∙ജന്മദിനം ‘ആഘോഷിച്ച്’ കോലി

നേരത്തെ, പിറന്നാൾ ദിനത്തിൽ ആരാധകർക്കു സെഞ്ചറിയുടെ മധുരമൊരുക്കിയ വിരാട് കോലിയുടെ വിരുന്നാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മുൻ ക്യാപ്റ്റൻ മുന്നിൽ നിന്നുനയിച്ചതോടെ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 326 റൺസ്. 49–ാം സെഞ്ചറിയുമായി ഏകദിന സെഞ്ചറികളുടെ എണ്ണത്തിൽ കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍‍ഡുൽ‌ക്കർക്കൊപ്പമെത്തി. 119 പന്തുകളിൽനിന്നാണ് കോലി സെഞ്ചറി തികച്ചത്. 121 പന്തുകൾ നേരിട്ട കോലി 101 റൺസുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ 87 പന്തുകളിൽനിന്ന് 77 റൺസെടുത്തു. 15 പന്തുകളിൽനിന്ന് 29 റൺസെടുത്ത് രവീന്ദ്ര ജഡേജയും അവസാന ഓവറുകളിൽ തിളങ്ങി.

ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും (24 പന്തിൽ 40), ശുഭ്മന്‍ ഗില്ലും (24 പന്തിൽ 23) ഇന്ത്യയ്ക്കു മികച്ച തുടക്കമാണു നൽകിയത്. 62 റൺസ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞത്. രോഹിത് ശർമയെ പുറത്താക്കി കഗിസോ റബാദ ദക്ഷിണാഫ്രിക്കയ്ക്കായി ആദ്യ വിക്കറ്റു വീഴ്ത്തി. സ്കോർ 93 ൽ നിൽക്കെ ശുഭ്മൻ ഗില്ലും മടങ്ങി. കേശവ് മഹാരാജിന്റെ പന്തിൽ ഗിൽ ബോൾഡാകുകയായിരുന്നു. പിന്നീട് വിരാട് കോലിയും ശ്രേയസ് അയ്യരും ചേർന്നതോടെ ഇന്ത്യൻ സ്കോർ ഉയര്‍ന്നു. കോലി 67 പന്തിലും അയ്യർ 64 പന്തിലും അർധ സെഞ്ചറി തികച്ചു. 33.1 ഓവറുകളിലാണ് ഇന്ത്യ 200 പിന്നിട്ടത്. ലുങ്കി എൻഗിഡിയുടെ പന്തിൽ മർക്റാം ക്യാച്ചെടുത്താണ് അയ്യരെ പുറത്താക്കിയത്.

കെ.എൽ. രാഹുലിനും (17 പന്തിൽ എട്ട്), സൂര്യകുമാർ യാദവിനും (14 പന്തിൽ 22) തിളങ്ങാനായില്ല. സൂക്ഷ്മതയോടെ കളിച്ച കോലി 119 പന്തുകളിൽനിന്നാണ് ചരിത്ര സെഞ്ചറി പൂർത്തിയാക്കിയത്. ഒരു സെഞ്ചറി കൂടി നേടിയാൽ സച്ചിനെ കോലിക്കു മറികടക്കാം. ലോകകപ്പിൽ തന്നെ അതു സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Post a Comment

أحدث أقدم