ആദ്യ ഭാര്യയുടെ പരാതി; 'മല്ലു ട്രാവലര്‍'ക്കെതിരെ പോക്സോ കേസ്

(www.kl14onlinenews.com)
(08-NOV-2023)

ആദ്യ ഭാര്യയുടെ പരാതി;
'മല്ലു ട്രാവലര്‍'ക്കെതിരെ പോക്സോ കേസ്

കൊച്ചി: 'മല്ലു ട്രാവലര്‍' യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ്. ഷാക്കിര്‍ സുബാനെതിരെ ആദ്യ ഭാര്യ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ധര്‍മ്മടം പൊലീസാണ് കേസെടുത്തത്.

ഷാക്കിര്‍ സുബാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ആദ്യ ഭാര്യ നടത്തിയത്. ഗര്‍ഭിണിയായിരുന്ന സമയത്ത് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കി. കുടുംബത്തിലെ പല സ്ത്രീകളുടേയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് ഷാക്കിര്‍ ഉപദ്രവിച്ചു. നിരവധി പെണ്‍കുട്ടികള്‍ ഷാക്കിറിന്റെ കെണിയില്‍ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാക്കിറിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞിരുന്നു.

ലൈംഗികമായി ഉപദ്രവിച്ചു. 15 ാം വയസിലാണ് ആദ്യമായി അബോര്‍ഷന്‍ നടന്നത്. അപ്പോള്‍ എത്രാമത്തെ വയസ്സിലാണ് തന്റെ വിവാഹം നടന്നതെന്ന് മനസ്സിലായില്ലേ. ഗര്‍ഭിണിയായിരുന്ന സമയത്ത് നിര്‍ബന്ധിച്ച് ബിയര്‍ കഴിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

കുടുംബത്തിലെ പല സ്ത്രീകളുടേയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് ഷാക്കിര്‍ ഉപദ്രവിച്ചു. പല രീതിയിലും എന്റെ ഉമ്മയെ പോലും ബ്ലാക്ക് മെയില്‍ ചെയ്യുമായിരുന്നു. എന്റെ പേരില്‍ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ട് പല പുരുഷന്മാരോടും ചാറ്റ് ചെയ്ത് പൈസ വാങ്ങി. സ്വന്തം നമ്പര്‍ ഉപയോഗിക്കാതെ സ്നാപ് ചാറ്റ് വഴിയാണ് ഷാക്കിര്‍ പെണ്‍കുട്ടികളുമായി കോണ്‍ടാക്ട് വെയ്ക്കുന്നത്. അതിനാല്‍, അവര്‍ക്ക് ഇവാനാതെന്ന് തെളിയിക്കാന്‍ കഴിയില്ലായിരുന്നു. അവന്‍ ഇപ്പോള്‍ മല്ലു ട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അതെന്റെ ഔദാര്യം മാത്രമാണ്.', യുവതി പറഞ്ഞു. 

ഷാക്കിര്‍ അശ്ലീല വീഡിയോകള്‍ കാണുമായിരുന്നു. ഞാന്‍ ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് ഇത്തരത്തില്‍ ഒരു വീഡിയോ എനിക്ക് കാണിച്ച് തന്നു. അതില്‍ ഇഷ്ടക്കേട് കാണിച്ചപ്പോള്‍ എന്റെ വയറില്‍ ചവിട്ടുകയും ചെയ്തു. അപ്പോള്‍ എത്രാമത്തെ വയസ്സിലാണ് തന്റെ വിവാഹം നടന്നതെന്ന് മനസ്സിലായില്ലേയെന്നും യുവതി ചോദിച്ചു.

'ആ സമയത്ത് എനിക്ക് പെട്ടെന്ന് സ്ട്രോക്ക് വന്നിരുന്നു. എനിക്ക് മെന്റല്‍ ആണെന്ന് പറഞ്ഞ് മെന്റല്‍ ഹോസ്പിറ്റലിലേക്കാണ് ഷാക്കിര്‍ കൊണ്ട് പോയത്. എനിക്ക് മാനസിക പ്രശ്നങ്ങളായിരുന്നു ഞാന്‍ അനുഭവിച്ചിരുന്നു. ശാരീരിക പ്രശ്നങ്ങളെല്ലാം ഞാന്‍ അഭിനയിക്കുന്നതാണെന്നാണ് ഷാക്കിര്‍ പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ ഒരു ഹാര്‍ട്ട് പേഷ്യന്റും ബ്ലഡ് ക്യാന്‍സര്‍ പേഷ്യന്റുമാണ്. കൃത്യമായി ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഇന്ന് ഈ ഗതി വരില്ലാരുന്നു.', യുവതി കുറ്റപ്പെടുത്തി.

നേരത്തെ പീഡനക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ വ്ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി പൊലീസിന് മുമ്പിൽ ഹാജരായിരുന്നു. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷാക്കിര്‍ പറഞ്ഞു. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. പൊലീസ് സ്റ്റേഷനിലെത്തി പാസ്‌പോര്‍ട്ട് കൈമാറുമെന്നും മല്ലു ട്രാവലര്‍ എന്ന പേരില്‍ വ്ളോഗ് ചെയ്യുന്ന ഷാക്കിര്‍ അറിയിച്ചു.

Post a Comment

Previous Post Next Post