(www.kl14onlinenews.com)
(03-NOV-2023)
കറാച്ചി :
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഐസിസി ഒത്തുകളിക്കുന്നവെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ മുന്‍ താരം ഹസന്‍ റാസ. ഐസിസിയും ബിസിസിഐയും ചേര്‍ന്ന് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സ്പെഷല്‍ പന്തുകള്‍ നല്‍കുകയാണെന്നും ഇത് സീമും സ്വിങും കണ്ടെത്താന്‍ ബോളര്‍മാരെ സഹായിക്കുന്നുവെന്നുമാണ് റാസയുടെ ആരോപണം. പാക്കിസ്ഥാനി വാര്‍ത്താ ചാനലിലാണ് റാസ ഈ ആരോപണം ഉന്നയിച്ചത്. വിഷയത്തില്‍ അന്വേഷണം വേണമെന്നും റാസ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ബോളര്‍മാരെത്തുമ്പോള്‍ പന്ത് മാറ്റി നല്‍കുന്നത് പതിവാണെന്നും മറ്റുള്ളവര്‍ക്ക് നല്‍കുന്ന പന്തല്ല ഇതെന്നും തേഡ് അപംയറും എപ്പോഴും ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്നും റാസ ആരോപിച്ചു.
ഇന്ത്യന്‍ പേസ് ത്രയമായ ഷമിയും സിറാജും ബുമ്രയും ഈ ലോകകപ്പില്‍ മിന്നും ഫോമിലാണ്. ഇവര്‍ക്ക് ലഭിക്കുന്ന സീമും സ്വിങും തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഇതില്‍ എന്തോ കള്ളക്കളിയുണ്ടെന്നുമാണ് റാസയുടെ വിശദീകരണം.
അതേസമയം റാസയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഗൗരവത്തിലാണ് റാസ ഇങ്ങനെയൊക്കെ ചാനലില്‍ വന്നിരുന്ന് പറയുന്നതെന്ന് താന്‍ കരുതുന്നില്ലെന്നും ആകാശ് ചോപ്ര എക്സില്‍ കുറിച്ചു. സമാനമായ അഭിപ്രായങ്ങളാണ് വിഡിയോയ്ക്ക് ചുവടെ പലരും കുറിച്ചത്. അതേസമയം റാസയുടെ ആരോപണങ്ങളോട് ബിസിസിഐ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. 1996 മുതല്‍ 2005 വരെ നീണ്ട കരിയറില്‍ പാക്കിസ്ഥാനായി ഏഴ് ടെസ്റ്റ് മല്‍സരങ്ങളും 16 ഏകദിനങ്ങളുമാണ് റാസ കളിച്ചിട്ടുള്ളത്.
Post a Comment