നവകേരള സദസ്സ്; വലിയ റിസള്‍ട്ട് ഭാവി കേരളത്തിനായി ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

(www.kl14onlinenews.com)
(16-NOV-2023)

നവകേരള സദസ്സ്; വലിയ റിസള്‍ട്ട് ഭാവി കേരളത്തിനായി ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: നവകേരള സദസ്സിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ധൂര്‍ത്ത് എന്നത് കുപ്രചാരണമാണ്. നവകേരള സദസ്സ് നാളത്തെ കേരളത്തിനു വേണ്ടി. ജനങ്ങളിലേക്ക് ഇറങ്ങാന്‍ ആവശ്യമായ പണം ചിലവഴിക്കണം. വലിയ റിസള്‍ട്ട് ഭാവി കേരളത്തിനായി ഉണ്ടാകും.

ലോകത്ത് ആദ്യമായി മന്ത്രിസഭയാകെ ഓരോ മണ്ഡലത്തിലും എത്തുന്ന പരിപാടിയാണ്. പ്രതിപക്ഷം കുപ്രചാരണം നിര്‍ത്തി നല്ലതിനെ അഭിനന്ദിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി. നല്ലതിനെ നല്ലതെന്ന് പറഞ്ഞാല്‍ പ്രതിപക്ഷത്തിനു പോസറ്റീവ് ആകുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് വഴി തിരിവാകുമെന്നും കേരള ടൂറിസത്തില്‍ നിക്ഷേപിക്കാനുള്ള ആത്മവിശ്വാസം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം 18നു മഞ്ചേശ്വരം മണ്ഡലത്തിലാണ് നവകേരള സദസ്സ് തുടങ്ങുക. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഡിസംബര്‍ 24ന് തിരുവനന്തപുരത്തു സമാപിക്കും. ജില്ലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

Post a Comment

Previous Post Next Post