(www.kl14onlinenews.com)
(27-NOV-2023)
ഫറോക്ക് :ഒടുവിൽ അമാൻ അലി(14)യുടെ മോഹം പൂവണിഞ്ഞു. മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന ആഗ്രഹമാണ് നവകേരള സദസ്സിന്റെ വേദിയിൽ സഫലമായത്. ഇരുകൈകളുമില്ലാത്ത അമാൻ അലി കാൽവിരലുകളിൽ പെൻസിൽ ചേർത്തുപിടിച്ചു വരച്ച മുഖ്യമന്ത്രിയുടെ ചിത്രവും പിണറായി വിജയനു സമ്മാനിച്ചു.
സന്തോഷത്തോടെ ചിത്രം സ്വീകരിച്ച മുഖ്യമന്ത്രി അമാൻ അലിക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തു. അരക്കിണറിലെ എൻ.കെ.നൗഷാദലി–സി.റസിയ ദമ്പതികളുടെ മകനായ അമാൻ അലി മീഞ്ചന്ത ജിവിഎച്ച്എസ്എസ് വിദ്യാർഥിയാണ്.
Post a Comment