ഗസ്സയിലെ കരയാക്രമണത്തില്‍ കനത്ത നാശം നേരിട്ടു; സമ്മതിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി

(www.kl14onlinenews.com)
(03-NOV-2023)

ഗസ്സയിലെ കരയാക്രമണത്തില്‍ കനത്ത നാശം നേരിട്ടു; സമ്മതിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി
ടെൽല്‍ അവീവ്: ഗസ്സയിലെ കരയാക്രമണത്തില്‍ ഇസ്രായേല്‍ സൈന്യത്തിന് കനത്ത നാശനഷ്ടം നേരിട്ടെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്. ഇസ്രയേലിലെ പാല്‍മാചിന്‍ എയര്‍ബേസില്‍ കഴിഞ്ഞ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗാലന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയിലെ ആക്രമണത്തില്‍ വലിയ പുരോഗതിയുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു.

വടക്കന്‍ ഗസ്സ മുനമ്പിലെ ഓപറേഷനില്‍ ഇതുവരെ 23 സൈനികളാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഗസ്സ മുമ്പില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ട നാലു പേരുടെ വിവരങ്ങള്‍ സൈന്യം പ്രസിദ്ധീകരിച്ചു. ആംഡ് ബ്രിഗേഡ് 460ന്റെ കമാന്‍ഡര്‍ ക്യാപ്റ്റന്‍ ബെനി വെയിസ്, ഉറിയ മാഷ്, യഹോനാതന്‍ യൂസെഫ് ബ്രാന്‍ഡ്, ടാങ്ക് ഡ്രൈവര്‍ ഗില്‍ ഫിഷിറ്റ് എന്നിവരാണ് കൊല്ലപ്പെട്ടത്.

യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നതായി ഡിഫന്‍സ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു. വടക്കന്‍ ഗസ്സയിലെ ഹൃദയഭാഗത്താണ് ഇപ്പോള്‍ സേനയുള്ളത്. ഗസ്സ നഗരം സൈന്യം വളഞ്ഞിട്ടുണ്ട്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post