ദേശീയപാത നിർമാണം: സർവീസ് റോഡ് ഉയരത്തിലായി, വഴി അടഞ്ഞേക്കുമെന്ന ആശങ്കയിൽ നാട്ടുകാർ

(www.kl14onlinenews.com)
(30-NOV-2023)

ദേശീയപാത നിർമാണം: സർവീസ് റോഡ് ഉയരത്തിലായി, വഴി അടഞ്ഞേക്കുമെന്ന ആശങ്കയിൽ നാട്ടുകാർ
മൊഗ്രാൽ:ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡ് ഉയരത്തിലായതോടെ ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന വഴി അടഞ്ഞേക്കുമെന്നു ആശങ്കയിലായി നാട്ടുകാർ. മൊഗ്രാൽ ടൗണിൽ പടിഞ്ഞാർ ഭാഗത്തുള്ള ഷാഫി ജുമാമസ്ജിദ്, മദ്രസ എന്നിവിടങ്ങളിലേക്കും തെക്കുഭാഗത്തുള്ള സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾക്കു നടന്നു വരാമെന്നു കരുതിയിരുന്ന കലുങ്ക് നിർമാണം സർവീസ് റോഡ് ഉയരത്തിലാതോടെയാണു വഴി അടഞ്ഞു പോകുമെന്ന ആശങ്കയിലായത്.

മൊഗ്രാൽ ടൗൺ, മുസ്‍ലിംലീഗ് ഓഫിസ് പരിസരം, മീലാദ് നഗർ എന്നിവിടങ്ങളിൽ നിന്നായി മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനുള്ളതാണ് കലുങ്ക് നിർമാണം. എന്നാൽ ഉയരത്തിൽ നിർമിച്ചിരിക്കുന്ന കലുങ്കിലൂടെ തെക്കുഭാഗത്തുള്ള പള്ളിയിലേക്കും സ്കൂൾ, മദ്രസ എന്നിവിടങ്ങളിലേക്ക് നടന്നു വരാൻ സഹായകമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കലുങ്ക് നിർമാണം പകുതി പൂർത്തിയായി. ബാക്കി ഉടൻ പൂർത്തിയാകും. കലുങ്ക് പടിഞ്ഞാർ ഭാഗത്ത് എത്തുമ്പോൾ സർവീസ് റോഡ് ഉയരം കൂടിയതിനാൽ കലുങ്ക്  വഴി നടന്നുപോകാനാകില്ലെന്നാണു വിദ്യാർഥികൾ പറയുന്നത്.

വിഷയം ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നേരത്തെ വിവരം നൽകണമെന്നായിരുന്നു മറുപടി എന്നു നാട്ടുകാർ പറഞ്ഞു.  മുൻകൂട്ടി വിവരം അറിയിച്ചിരുന്നുവെങ്കിൽ സർവീസ് റോഡ് നിർമാണത്തിൽ മാറ്റം വരുത്താനാകുമെന്നായിരുന്നു ബന്ധപ്പെട്ടവർ നൽകിയ മറുപടി. മൊഗ്രാൽ ടൗണിലെ അടിപ്പാതയ്ക്ക് സമാനമായാണ് ഇവിടെ ഉയരം കൂട്ടി കലുങ്ക് നിർമിക്കുന്നത്. കലുങ്കിന് കുറച്ചുകൂടി ഉയരം കൂട്ടാനായാൽ ഈ വിഷയത്തിൽ പരിഹാരമാവുമെന്ന് നാട്ടുകാരും പറയുന്നു. പ്രതീക്ഷ കൈവിടാതെ ദേശീയപാത നിർമാണ   ഉന്നത ഉദ്യോഗസ്ഥരെ സമീപ്പിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

Post a Comment

Previous Post Next Post