(www.kl14onlinenews.com)
(21-NOV-2023)
കണ്ണൂർ :
നവകേരള സദസ്സിന്റെ വേദിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഡിസിസി ഓഫീസിനു മുന്നിലെ റോഡിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
നവകേരള സദസ്സ് നടക്കുന്ന കണ്ണൂർ സ്റ്റേഡിയത്തിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. സ്റ്റേഡിയം കോർണറിൽ വച്ച് പൊലീസ് മാർച്ച് തടയുകയായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സ്റ്റേഡിയം കോർണറിൽ പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു. വനിതകളടക്കമാണ് പ്രതിഷേധവുമായി
രംഗത്തെത്തിയത്.
Post a Comment