മൂന്നു തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ച ആളായിരുന്നു ഷമി,അന്ന് ഒപ്പമുണ്ടായിരുന്നത്…

(www.kl14onlinenews.com)
(16-NOV-2023)

മൂന്നു തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ച ആളായിരുന്നു ഷമി,അന്ന് ഒപ്പമുണ്ടായിരുന്നത്…
ഞാനൊരു സാധാരണ മനുഷ്യനാണ്. എൻ്റെ കുടുംബത്തിൻ്റെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഞാൻ ക്രിക്കറ്റ് വിടുമായിരുന്നു എന്ന് ഉറപ്പാണ്. മൂന്നു തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച ഒരു വ്യക്തിയാണ് ഞാൻ. ഞാൻ താമസിക്കുന്നത് 24-ാം നിലയിലായിരുന്നു. അപ്പാർട്ട്മെൻ്റിലെ എൻ്റെ ഫ്ലാറ്റിൽ നിന്നും ഞാൻ താഴേക്ക് ചാടിയേക്കുമെന്ന് എൻ്റെ വീട്ടുകാർ ഭയന്നിരുന്നു.´- ഇന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന ഇന്ത്യയുടെ സ്റ്റാർ ബൗളർ മുഹമ്മദ് ഷമിയുടെ (Star bowler Mohammad Shami) വാക്കുകളാണിത്. തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ച വാക്കുകൾ. എന്നാൽ കാലം ഒന്നിനും മറുപടി നൽകാതെ കടന്നുപോയിട്ടില്ലെന്നു പറയുന്ന പോലെ ഇന്ന് ഷമി ഇന്ത്യൻ ക്രിക്കറ്റിൻ്റെ (Indian Cricket) അഭിവാജ്യ ഘടകമായിരിക്കുന്നു. ഷമിയുടെ ബൗളിംഗ് മികവിനെ ഇന്ന് ലോകം നമിക്കുന്നു.

ബുധനാഴ്ച ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിയിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയാണ് ഷമി ഇന്ത്യയെ അവിസ്മരണീയ വിജയത്തിലേക്ക് നയിച്ചത്. ഈ മത്സരത്തിലൂടെ ഏകദിന ക്രിക്കറ്റിൽ നാലാം തവണയും അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി ഷമി മാറി. ഇതുകൂടാതെ മറ്റൊരു വിസ്മയകരമായ റെക്കോർഡും അദ്ദേഹത്തിന്റെ പേരിൽ എഴുതിച്ചേർത്തു കഴിഞ്ഞു. ലോകകപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന റിക്കോർഡ്.

മൂന്ന് തവണആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ച വ്യക്തിയാണ് ഷമി

ഇന്ന് ലോകം അംഗീകരിക്കുന്ന നിലയിലേക്ക് ഷമിക്ക് എത്താനുള്ള വഴി ഒട്ടും എളുപ്പമായിരുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ആരോപണങ്ങളും വിവാദങ്ങളും അടിക്കടി ഷമിയെ തേടിയെത്തുന്നുണ്ട്. ഒന്നല്ല മൂന്ന് പ്രാവശ്യം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച സമയം തനിക്കുണ്ടായിട്ടുണ്ടെന്ന് ഷമി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2015 ലോകകപ്പിന് ശേഷം ഷമി പരിക്കിൽ നിന്ന് മടങ്ങുന്ന സമയത്ത് അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ നേരിട്ടിരുന്നു. ആ സമയം അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ പിന്തുണ ഒന്നുകൊണ്ടു മാത്രം അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ഒടുവിൽ പൊരുതി കയറി ഇന്ന് നാം കാണുന്ന നിലയിലേക്കും ഷമി എത്തി.

2020 ലെ കൊറോണ കാലഘട്ടത്തിൽ, രോഹിത് ശർമ്മയ്‌ക്കൊപ്പമുള്ള ഒരു ഇൻസ്റ്റാഗ്രാം ലൈവിൽ, താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ഷമി വെളിപ്പെടുത്തിയിരുന്നു. 2015 ലോകകപ്പിൽ തനിക്കു പരിക്കേറ്റു. അതിനുശേഷം ടീമിലേക്ക് മടങ്ങിവരാൻ 18 മാസമെടുത്തു. അക്കാലം എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നു. തിരിച്ചു വരാനുള്ള ശ്രമങ്ങളും പിന്നെ കുടുംബപ്രശ്നങ്ങളും എത്രത്തോളം ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഐപിഎല്ലിന് 10-12 ദിവസം മുൻപാണ് ഞാനൊരു അപകടത്തിൽ പെട്ടത്. വീട്ടുകാരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ക്രിക്കറ്റ് തന്നെ ഉപേക്ഷിക്കുമായിരുന്നുഢ ഷമി വ്യക്തമാക്കിയിരുന്നു. ആത്മഹത്യ ചെയ്യാൻ മൂന്ന് തവണ ഞാൻ ചിന്തിച്ചിരുന്നു, എൻ്റെ കുടുംബം എന്നെ നിരീക്ഷിക്കാൻ തുടങ്ങി. ഞാൻ താമസിക്കുന്നത് 24-ാം നിലയിലായിരുന്നു, ആ അപ്പാർട്ട്മെൻ്റിൽ നിന്ന് ഞാൻ താഴേക്ക് ചാടിയേക്കുമോ എന്ന് വീട്ടുകാർ ആശങ്കപ്പെട്ടിരുന്നതുകൊണ്ടാണ് തനിക്ക് വീട്ടുകാർ നിരീക്ഷണം ഏർപ്പെടുത്തിയതെന്നും ഷമി പറഞ്ഞിരുന്നു.

അന്ന് തൻ്റെ കുടുംബം തനിക്കൊപ്പമുണ്ടായിരുന്നു എന്നും ഷമി വെളിപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങൾ കൂടെ നിൽക്കുന്നതിൽപ്പരം ശക്തി മറ്റൊന്നില്ല. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടെന്നും നീ നിൻ്റെ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും അവർ തന്നോട് പറഞ്ഞതായും ഷമി വ്യക്തമാക്കി. `ഞാൻ നെറ്റ്സിൽ ബൗൾ ചെയ്യുകയും റണ്ണിംഗ് എക്സർസൈസ് ചെയ്യുകയും തുടർന്നിരുന്നു. എന്നാൽ എന്താണ് ചെയ്യുന്നതെന്ന് പോലും എനിക്ക് ബോധമില്ലാത്ത അവസ്ഥ. വലിയ സമ്മർദ്ദത്തിലായിരുന്നു ഞാൻ. പരിശീലിച്ചുകൊണ്ടു നിൽക്കുമ്പോൾ പോലും എനിക്ക് സങ്കടം വരുമായിരുന്നു. ശ്രദ്ധിച്ച് പരിശീലനം ചെയ്യാൻ വീട്ടുകാർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എൻ്റെ സഹോദരനും എൻ്റെ ചില സുഹൃത്തുക്കളും എന്നോടൊപ്പമുണ്ടായിരുന്നു. അവരുടെ സാന്നിധ്യം താൻ ഒരിക്കലും മറക്കില്ലെന്നും അവർ ഇല്ലായിരുന്നെങ്കിൽ ഞാൻ അന്നേ എന്തെങ്കിലും ചെയ്തു പോകുമായിരുന്നുവെന്നും ഷമി പറഞ്ഞിരുന്നു.

ഏകദിന ലോകകപ്പിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരമെന്ന സഹീർ ഖാൻ്റെ റെക്കോർഡാണ് ബുധനാഴ്ച മുംബൈയിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ സെമി ഫൈനൽ മത്സരത്തിൽ മുഹമ്മദ് ഷമി തകർത്തെറിഞ്ഞത്. ന്യൂസിലാൻഡ് ടീമിനെതിരെ 57 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ഷമി ടൂർണമെൻ്റിലെ ആറ് മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റ് വീഴ്ത്തി. അതേ സമയം, 2011 ലോകകപ്പിൽ സഹീറിൻ്റെ 21 വിക്കറ്റ് റെക്കോർഡ് നേട്ടമാണ് പഴങ്കഥയായത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിയിൽ 9.5-57-7 എന്നിങ്ങനെയായിരുന്നു ഷമിയുടെ പ്രകടനം. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്.

ഒരു ഏകദിന മത്സരത്തിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാർ

7/57 - മുഹമ്മദ് ഷമി vs ന്യൂസിലാൻഡ്, മുംബൈ, 2023 ലോകകപ്പ്
6/4 - സ്റ്റുവർട്ട് ബിന്നി vs ബംഗ്ലാദേശ്, മിർപൂർ, 2014
6/12 - അനിൽ കുംബ്ലെ vs വെസ്റ്റ് ഇൻഡീസ്, കൊൽക്കത്ത, 1993
6/19 - ജസ്പ്രീത് ബുംറ, ഇംഗ്ലണ്ട്, ഓവൽ, 2022
6/21 - മുഹമ്മദ് സിറാജ് vs ശ്രീലങ്ക, കൊളംബോ ആർപിഎസ്, 2023

ഇന്ത്യയുടെ മുൻ ലോകകപ്പ് റെക്കോർഡ് ആശിഷ് നെഹ്‌റയുടെ പേരിലായിരുന്നു, 2003ൽ ഡർബനിൽ ഇംഗ്ലണ്ടിനെതിരെ നെഹ്‌റ 23 റൺസിന് ആറ് വിക്കറ്റുകളാണ് എടുത്തത്.

1 - മിച്ചൽ സ്റ്റാർക്ക് vs ന്യൂസിലാൻഡ്
2 - മുഹമ്മദ് ഷാമി vs ന്യൂസിലാൻഡ്

ഒരു ലോകകപ്പ് സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ

27 - മിച്ചൽ സ്റ്റാർക്ക് (2019)
26 - ഗ്ലെൻ മഗ്രാത്ത് (2007)
23 - ചാമിന്ദ വാസ് (2003)
23 - മുത്തയ്യ മുരളീധരൻ (2007)
23 - ഷോൺ ടെയ്റ്റ് (2007)
23 - മുഹമ്മദ് ഷമി (

മുൻ ഇന്ത്യൻ റെക്കോർഡ്: 21 - സഹീർ ഖാൻ (2011)

ഒരു ലോകകപ്പ് മത്സരത്തിലെ മികച്ച ബൗളിംഗ്

7/15 - ഗ്ലെൻ മഗ്രാത്ത് (ഓസ്‌ട്രേലിയ) Vs NAM, പോച്ചെഫ്‌സ്‌ട്രോം, 2003
7/20 - ആൻഡി ബിച്ചൽ (ഓസ്‌ട്രേലിയ) vs ഇംഗ്ലണ്ട്, ഗ്കെബർഹ, 2003
7/33 - ടിം സൗത്തി (ന്യൂസിലാൻഡ്) ഇംഗ്ലണ്ട് വെല്ലിംഗ്ടൺ, 2015
7/51 - വിൻസ്റ്റൺ ഡേവിസ് (വെസ്റ്റ് ഇൻഡീസ്) ഓസ്‌ട്രേലിയ, ലീഡ്‌സ്, 1983
7/57 - മുഹമ്മദ് ഷാമി (ഇന്ത്യ) vs ന്യൂസിലൻഡ്, മുംബൈ വാംഖഡെ, 2023
മുൻ ഡബ്ല്യുസി നോക്കൗട്ട് റെക്കോർഡ്: 6/14, ഇംഗ്ലണ്ട്, ഗാരി ഗിൽമോ AUS) ലീഡ്സ്, 1975

ലോകകപ്പിലെ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റുകൾ

4 തവണ - മുഹമ്മദ് ഷമി

Post a Comment

Previous Post Next Post