വായു മലിനീകരണം: നവംബർ 20-21 തീയതികളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കും

(www.kl14onlinenews.com)
(08-NOV-2023)

വായു മലിനീകരണം: നവംബർ 20-21 തീയതികളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കും
ഡൽഹി: വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഐഐടി കാൺപൂരിലെ സംഘവുമായി കൂടിക്കാഴ്ച നടത്തി. നവംബർ 20, 21 തീയതികളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക കുറയ്ക്കുന്നതിനായാണ് മഴ പെയ്യിക്കുന്നത്.

ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) കുറയ്ക്കുന്നതിനായാണ് മഴ പെയ്യിക്കുന്നത്. മേഘാവൃതമായ കാലാവസ്ഥയാണെങ്കിൽ 20നും 21നും ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുമെന്ന് യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

"വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ കൃത്രിമ മഴയുടെ സാധ്യതയെക്കുറിച്ച് ഐഐടി കാൺപൂർ ടീമുമായി ചർച്ച നടത്തി. ഐഐടി കാൺപൂർ യോഗത്തിൽ ഈ നിർദ്ദേശം അവതരിപ്പിച്ചു. വിശദമായ നിർദ്ദേശം സർക്കാരിന് അയയ്ക്കും. അവരുടെ അനുമതി ലഭിച്ചാൽ ഇത് സുപ്രീം കോടതിയിൽ അവതരിപ്പിക്കും."- ഗോപാൽ റായ് പറഞ്ഞു.

അതേസമയം വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ സ്‌കൂളുകൾക്കൾക്ക് നവംബർ ഒൻപത് മുതൽ 18 വരെ ശൈത്യകാല അവധി പ്രഖ്യാപിച്ചിരുന്നു.

ദേശീയ തലസ്ഥാനത്തെ വായു മലിനീകരണത്തിന്റെ മൂന്നിലൊന്ന് ഭാഗവും അയൽ സംസ്ഥാനങ്ങളിലെ വിളവെടുപ്പിന് ശേഷമുള്ള നെൽച്ചെടി കത്തിച്ചതിന്റെ പുകയെ തുടർന്നാണെന്നാണ് വിലയിരുത്തൽ. എന്നാൽ ഡൽഹിയിലെയും പ്രാന്തപ്രദേശങ്ങളിലെയും വായു ഗുണനിലവാരം ഇന്ന് അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലായിരുന്നു.

അതേസമയം വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ശീതകാല അവധി പ്രഖ്യാപിച്ചു. നവംബർ ഒൻപത് മുതൽ 18 വരെയാണ് അവധി. സാധാരണയായി ഡിസംബർ മുതലാണ് ശീതകാല അവധി നൽകുന്നത്. എന്നാൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ഈ അവധിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അവധി പ്രഖ്യാപിച്ചത് വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ, ഈ ദിവസങ്ങൾ ശൈത്യകാല അവധിയോടൊപ്പം ക്രമീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിപ്പിൽ പറയുന്നു.

10, 12 ക്ലാസുകൾ ഒഴികെയുള്ള ഡൽഹിയിലെ എല്ലാ സ്‌കൂളുകളുകളും നവംബർ 10 വരെ അടച്ചിടാനും വിദ്യാർഥികൾക്ക് ഓൺലൈനായി ക്ലാസ് നൽകാനും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് നേരത്തെ നിർദേശിച്ചിരുന്നു. നിലവിൽ 10, 12 ക്ലാസുകൾ ഒഴികെയുള്ള എല്ലാ ക്ലാസുകളും ഓൺലൈൻ വഴിയാണ് നടത്തുന്നത്

Post a Comment

Previous Post Next Post