(www.kl14onlinenews.com)
(30-Oct-2023)
വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി വര്‍ധനയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക്;21 മുതൽ അനിശ്‌ചിതകാല സമരം
തിരുവനന്തപുരം: ഇന്ന് (ചൊവ്വാഴ്ച) സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയതും പണിമുടക്കിനു കാരണമായി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
സമരത്തോട് സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിലാണ് നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സമര സമിതി നേതാക്കള്‍ തീരുമാനങ്ങള്‍ വിശദീകരിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബസ് സര്‍വീസുമായി മുന്നോട്ട് പോകാന്‍ പ്രയാസമാണ് എന്ന് ബസ് ഉടമകള്‍ പറയുന്നു.
Post a Comment