(www.kl14onlinenews.com)
(26-Sep-2023)
കാസർകോട്: പള്ളത്തടുക്കയിലെ അപകടത്തിന്‍റെ ഞെട്ടലിൽ നിന്ന് നാട് മുക്തമാകും മുൻപ് ബദിയടുക്കയിൽ വീണ്ടും വാഹനാപകടം. പെര്‍ള അടുക്കസ്ഥലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മണിയമ്പാറ സ്വദേശി പി.എ മുസ്‌തഫയാണ് മരിച്ചത്. മുസ്തഫ ഓടിച്ചിരുന്ന പിക്കപ്പ് വാൻ എതിരെ വരികയായിരുന്ന കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിനുള്ളിൽ കുടുങ്ങിയ മുസ്തഫയെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പിക്കപ്പ് വാനിന്‍റെ പുറകിൽ ബസ്സിടിക്കുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് അപകടം. മുസ്തഫ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പള്ളത്തടുക്കയിലെ അപകടത്തിൽ 5 പേർ മരിച്ചതിന് പിന്നാലെയാണ് ഇന്നും ഈ മേഖലയിൽ വാഹനാപകടം ഉണ്ടായിരിക്കുന്നത്.
Post a Comment