(www.kl14onlinenews.com)
(26-Sep-2023)
കാസർകോട് :
മൊഗ്രാൽ പുത്തൂർ,
അഞ്ചുപേരുടെ ദുരന്തവാർത്ത താങ്ങാനാവാതെ മൊഗ്രാൽ കടവ് കണ്ണീക്കടലായി. അപ്രതീക്ഷിതമായ ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് നാട് മുഴുവൻ. മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ഏറ്റവും അടുത്തടുത്ത സ്ഥലങ്ങളായ മൊഗ്രാൽ, മൊഗർ എന്നിവിടങ്ങളിലെ അടുത്തടുത്ത വീടുകളിലായി താമസിക്കുന്ന സഹോദരിമാരാണ് മരിച്ച നാലുപേരും.
എല്ലാ കാര്യങ്ങളിലും ഒരുമിക്കുന്നവരും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരുമാണ്. നാട്ടുകാർക്ക് എല്ലാം സുപരിചിതനും അടുപ്പക്കാരനുമാണ് ഓട്ടോ ഡ്രൈവർ അബ്ദുൽ റൗഫ്. അടുത്ത ബന്ധുവിെൻറ മരണ വിവരമറിഞ്ഞുള്ള യാത്രയായിരുന്നു അഞ്ചുപേരുടെ അന്ത്യയാത്രയാണ്. ഇത് നെക്രയിലെ മരണവീട്ടിലും ഞെട്ടലായി മാറി.
നെക്രയിൽ മരിച്ച അബ്ദുറഹിമാനെ കാണാനാണ് നാലുപേരും പുറപ്പെട്ടത്. അത് ജില്ലയെയാകമാനം നടുക്കിയ ദുരന്തമാകുകയായിരുന്നു. സ്കൂൾ ബസുമായി കൂട്ടിയിടിച്ചായിരുന്നു ദുരന്തം. മുഖ്യ റോഡിലേക്ക് കയറിവരുകയായിരുന്നു ഓട്ടോ റിക്ഷ. കുട്ടികളെ കേരള അതിർത്തിയിലെ പെർളയിൽ ഇറക്കി യാത്രക്കാരില്ലാത്ത വരികയായിരുന്നു ബസ്. കുട്ടികൾ ഇല്ലാതിരുന്നതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.
കുട്ടികളുണ്ടായിരുന്നുവെങ്കിൽ ആഘാതം ഇരട്ടിയാകുമായിരുന്നു. നാടിനു താങ്ങാനാവത്തതാണ് ദുരന്തമെന്ന് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുജീബ് കമ്പാർ പറഞ്ഞു. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ ആദ്യമായാണ് ഇത്രയും ആഘാതമുണ്ടാക്കിയ ദുരന്തം. ഇത് താങ്ങാവുന്നതല്ല. കുടുംബങ്ങൾക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ബദിയടുക്ക വില്ലേജിലെ പള്ളത്തടുക്കയിൽ വൈകുന്നേരം അഞ്ചരയോടെയാണ് ഓട്ടോറിക്ഷയും സ്കൂൾ ബസും ഇടിച്ച് റിക്ഷയിൽ ഉണ്ടായിരുന്ന നാല് സ്ത്രീകളും ഡ്രൈവറും ഉൾപ്പെടെ അഞ്ചുപേർ മരിച്ചത്. ഓട്ടോ ഡ്രൈവർ കാസർകോട് മൊഗർ സ്വദേശിയും യാത്രക്കാർ മൊഗ്രാൽ പുത്തൂർ സ്വദേശികളുമാണ്. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയശേഷം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഡ്രൈവർ തായലങ്ങാടി സ്വദേശി അബ്ദുൽ റൗഫ് , മൊഗ്രാൽ സ്വദേശികളായ ബീഫാത്തിമ, നബീസ, ബീഫാത്തിമ മോഗർ, ഉമ്മുഹലീമ എന്നിവരാണ് മരിച്ച യാത്രക്കാർ. എല്ലാവരും സഹോദരങ്ങളുടെ മക്കളാണ്. ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജനറൽ ആശുപത്രിയിൽ ഓടിയെത്തിയത് വൻജനാവലി
കാസർകോട്: ജില്ലയെ ആകെ ഞെട്ടിച്ച വാഹനാപകട വാർത്തയറിഞ്ഞ് കാസർകോട് ജനറൽ ആശുപത്രിയിൽ ഓടിയെത്തിയത് വൻജനാവലി. പള്ളത്തടുക്കയിൽ സ്കൂൾ ബസിടിച്ച് മരിച്ച ഓട്ടോ യാത്രക്കാരായ അഞ്ചുപേരുടെയും മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതറിഞ്ഞാണ് ജനങ്ങൾ ഒഴുകിയെത്തിയത്. അപ്പോഴേക്കും ആശുപത്രി പരിസരം ജനനിബിഡമായി.
വിവരമറിഞ്ഞ് ജനങ്ങൾ ഓടിയെത്തുകയായിരുന്നു. മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷറഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, ഡിവൈ.എസ്.പി പി.കെ. സുധാകരൻ, കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ തുടങ്ങിയവർ ജനറൽ ആശുപത്രിയിൽ എത്തി.
മൊഗ്രാൽപൂത്തൂർ തേങ്ങുന്നു
മൊഗ്രാൽ.സഹോദരിമാർ ഉൾപ്പെടെയുള്ള 5 പേരുടെ മരണം മൊഗ്രാൽപൂത്തൂരിനെ വേദനയിലാഴ്ത്തി. മൊഗ്രാൽപുത്തൂർ, ഏരിയാൽ സ്റ്റാൻഡുകളിൽ ഓട്ടോ നിർത്തുന്ന അബ്ദുൽ റൗഫ് ഏവരുടെയും പ്രിയപ്പെട്ടവനായിരുന്നു. റൗഫിനെക്കുറിച്ച് ഡ്രൈവർമാർ ഉൾപ്പെടെയുള്ള എല്ലാവർക്കും നല്ല വാക്കുകൾ മാത്രമ പറയാനൂള്ളൂ. ഏതുസമയത്ത് ഓട്ടം വിളിച്ചാലും പോകാൻ മടിയില്ലാത്ത റൗഫ് മരിച്ച കുടുംബത്തിന്റെയും സ്ഥിരം ഡ്രൈവറായിരുന്നു.
അമിത വേഗത്തിൽ ഓട്ടം ഓടിക്കാതെ വളരെ ശ്രദ്ധയോടെയായിരുന്നു ഇവരുടെ ഓട്ടം. എന്നാൽ ഇന്നലെ എന്തു സംഭവിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്. സഹോദരിമാരുടെ മരണം നാടിനെ ആകെ തളർത്തിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ 4 പേരെയാണു നഷ്ടമായത്.
സഹോദരിമാരുടെ പിതാവിന്റെ അനുജനായ ഷേയ്ഖലിയുടെ ഭാര്യയാണ് മരിച്ച ബീഫാത്തിമ. മരിച്ച സഹോദരിമാരുടെ പിതാവിന്റെ അനിയന്റെ ഭാര്യയാണ് ബീഫാത്തിമ. എല്ലായിടത്തും ഇവർ ഒരുമിച്ചു തന്നെയായിരുന്നു പോകാറുണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവരുടെ മരണം കുടുംബത്തെയും ഒപ്പം നാടിനെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.
വിങ്ങിപ്പൊട്ടി എംഎൽഎ
കാസർകോട്, അപകടത്തിൽ മരിച്ചവരെ എത്തിച്ച ആശുപത്രിക്ക് മുന്നിൽ വിങ്ങിപ്പൊട്ടി എൻ.എ.നെല്ലിക്കുന്ന് എംഎൽഎ. പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് എംംഎൽഎ വിങ്ങിപ്പൊട്ടിയത്. അടുത്ത കാലത്തൊന്നും ഇത്തരമൊരു ദുരന്തം കാസർകോട്ടെ ജനങ്ങൾക്ക് കേൾക്കെണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അപകട വിവരമറിഞ്ഞപ്പോൾ തന്നെ എംഎൽഎ ആശുപത്രിയിലേക്ക് ഓടിയെത്തി. അടിയന്തര സൗകര്യങ്ങൾ ഒരുക്കാൻ ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവർക്ക് ഫോണിൽ നിർദേശങ്ങളും നൽകിയിരുന്നു. ആശുപത്രിയിലെത്തിയപ്പോഴാണ് 4 സ്ത്രീകൾ ഉൾപ്പെടെ 5 പേരുടെ മൃതദേഹം കണ്ടത്.
തൊട്ടടുത്ത് മൂകസാക്ഷിയായി ഗവ.മെഡിക്കൽ കോളജ്
പള്ളത്തടുക്ക∙ അപകട സ്ഥലത്തു നിന്ന് 2 കിലോമീറ്റർ മാത്രം അടുത്താണ് കാസർകോടിന്റെ സ്വന്തം ഗവ. മെഡിക്കൽ കോളജ്. പക്ഷേ തൊട്ടടുത്തു നടന്ന അപകടത്തിൽപ്പെട്ടവരെ എത്തിച്ചത് 25 കിലോമീറ്റർ അകലെയുള്ള, സൗകര്യങ്ങളിലാത്ത കാസർകോട് ഗവ.ജനറൽ ആശുപത്രിയിലേക്ക്. കാസർകോട് മെഡിക്കൽ കോളജിൽ സൗകര്യമുണ്ടായിരുന്നെങ്കിൽ ഒരാളെ എങ്കിലും രക്ഷപ്പെടുത്താമായിരുന്നു.
തറക്കല്ലിട്ട് 11 വർഷം കഴിഞ്ഞിട്ടും പണി തീരാത്ത മെഡിക്കൽ കോളജ് പക്ഷേ അപകടത്തിൽ വെറും കാഴ്ചക്കാരനായി നിന്നു. പൂർത്തിയാക്കിയ പണിയുടെ തുക കരാറുകാരന് സർക്കാർ നൽകാത്തതിനെ തുടർന്നാണ് ആശുപത്രി കെട്ടിടം പണി ഉപേക്ഷിച്ച് കരാറുകാരൻ പോയത്. തുടർന്ന് പല തവണ നാട്ടുകാർ സമരവും പ്രതിഷേധവും നടത്തിയിട്ടും കരാറുകാരന് തുക നൽകി പണി ആരംഭിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല.
ഏതാനും ഒപി ചികിത്സാ സൗകര്യം മാത്രമാണ് മെഡിക്കൽ കോളജിൽ ഇപ്പോഴുമുള്ളത്.പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആവശ്യത്തിന് ആംബുലൻസ് സമയത്ത് കിട്ടാതിരുന്നതും പ്രതിസന്ധിയായി. ബദിയടുക്കയിൽ നിന്ന് മൂന്നും പെർളയിൽ നിന്ന് ഒരു ആംബുലൻസുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വന്നത്. ആദ്യ വന്ന ആംബുലൻസിൽ 3 പേരെ കയറ്റി വിട്ടു. പിന്നീട് ആംബുലൻസില്ലാത്തതിനാൽ ഒരു ആംബുലൻസിൽ 2 പേരെ ഒന്നിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Post a Comment