(www.kl14onlinenews.com)
(13-Sep-2023)
പത്തനംതിട്ട: പന്തളത്ത് ഡെലിവെറി വാനും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വാനിലുണ്ടായിരുന്ന രണ്ട് പേരാണ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടത്. എറണാകുളം കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48) ആലുവ ഇടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്.
പന്തളം എം എസി റോഡിൽ കുരമ്പാല അമൃത വിദ്യാലയത്തിന് മുൻ വശത്ത് ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം. പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവെറി വാൻ അടൂർ ഭാഗത്ത് നിന്നും വന്ന ബസിൽ ഇടിക്കുകയായിരുന്നു. വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം
Post a Comment