സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ മീലാദ് ആഘോഷത്തിന് വർണ്ണാഭമായ തുടക്കം

(www.kl14onlinenews.com)
(17-Sep-2023)

സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ മീലാദ് ആഘോഷത്തിന് വർണ്ണാഭമായ തുടക്കം
ദേളി: നൂറെ മദീന മീലാദ് ഫെസ്റ്റ്ന് തുടക്കം കുറിച്ചു. പ്രിൻസിപ്പൾ സയ്യിദ് ശിഹാബ് അധ്യക്ഷതയിൽ സ്കൂൾ മാനേജർ എം എ അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ നബി (സ്വ )തങ്ങളോടുള്ള സ്നേഹം ഊട്ടി ഉറപ്പിക്കാനാവണം ഓരോ വർഷത്തെയും നബിദിന പരിപാടികൾ.
ലോകത്തിന് എല്ലാം അർത്ഥത്തിലും നന്മയുടെ മാതൃക കാണിച്ച മഹൽ വ്യക്തിത്വം കൂടിയാണ് നബി (സ്വ) തങ്ങൾ.സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ മീലാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . മോറൽ ഹെഡ് കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി മുഖ്യ പ്രഭാഷണം നടത്തി.പ്രോഗ്രാം കൺവീനർ ഫൈസൽ സൈനി, മഹമൂദ് ഹനീഫി, ഷഫീഖ് സഅദി, അബൂബക്കർ അദനി എന്നിവർ ആശംസ അറിയിച്ചു.
ഖാലിദ് സഅദി സ്വാഗതവും ഇസ്മായിൽ സുഹ്‌ രി നന്ദിയും പറഞ്ഞു.
ഒക്ടോബർ നാലുവരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ
മൂവ്വായിരത്തിൽപരം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും

Post a Comment

Previous Post Next Post