ആലുവയില്‍ വീണ്ടും പീഡനം, ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവം പുലര്‍ച്ചെ

(www.kl14onlinenews.com)
(07-Sep-2023)

ആലുവയില്‍ വീണ്ടും പീഡനം, ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവം പുലര്‍ച്ചെ
കൊച്ചി: ആലുവയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുഞ്ഞിന് പീഡനം. അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. ആലുവ ചാത്തന്‍പുറത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കള്‍ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിന് ഒടുവില്‍, സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ കുട്ടി രക്തം വാര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. കുട്ടി നിലവില്‍ ചികിത്സയിലാണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ആലുവയില്‍ മറ്റൊരു അതിഥി തൊഴിലാളിയുടെ മകള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ആ നടുക്കത്തില്‍ നിന്ന് നാട് മുക്തമാകും മുന്‍പേയാണ് മറ്റൊരു ദുരന്ത വാര്‍ത്ത കൂടിയെത്തുന്നത്. രാത്രിയില്‍ പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഈ സമയത്താണ് കൃത്യം നടത്തിയത് എന്ന നിഗമനത്തിലാണ് പോലീസ്.

Post a Comment

Previous Post Next Post