ഇന്ത്യ എന്ന പദത്തോട് എന്തിനിത്ര ഭയം? 'ആര്‍എസ്എസിന്റെ നിലപാട് നടപ്പാക്കുന്നു'; രാജ്യത്തിന്റെ പേര് മാറ്റുന്നതില്‍ പിണറായി വിജയന 2023

(www.kl14onlinene
ws.com)(06-Sep-2023)

ഇന്ത്യ എന്ന പദത്തോട് എന്തിനിത്ര ഭയം?
'ആര്‍എസ്എസിന്റെ നിലപാട് നടപ്പാക്കുന്നു'; രാജ്യത്തിന്റെ പേര് മാറ്റുന്നതില്‍ പിണറായി വിജയന്‍

കൊച്ചി: രാജ്യത്തിന്റെ പേര് മാറ്റുന്ന നടപടി വിചിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച ചെയ്യാതെയും ആരോടും ചോദിക്കാതെയും എന്തും ചെയ്യുമെന്ന മനോഭാവമാണ് കേന്ദ്രസര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസിന്റെ നിലപാട് നടപ്പാക്കുകയാണെന്നും മതനിരപേക്ഷത എങ്ങനെ ഇല്ലാതാക്കാമെന്ന് നോക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മതാധിഷ്ഠിത രാഷ്ട്രം നിര്‍മ്മിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ ഒരുവശത്ത് കൂടി ഭീഷണിപ്പെടുത്തുന്നു. മറുവശത്തുകൂടി പരസ്യമായി ഒന്നിച്ച് പോകാമെന്ന് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ നടന്നത് കൃത്യമായ വംശഹത്യയാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അക്രമികളുടെ കൂടെ നിന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മണിപ്പൂരില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒരേ നിലപാടെടുത്തു. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ജനങ്ങളെ പ്രത്യേക അറകളാക്കി മാറ്റിനിര്‍ത്തുന്നു. ഈ അവസ്ഥയ്ക്ക് നേത്യത്വം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ആര്‍എസ്എസ് ആഗ്രഹിച്ച എല്ലാ കാര്യങ്ങളും രാജ്യത്ത് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. പലതും അവര്‍ നടപ്പിലാക്കി. എല്ലാം നടപ്പിലാക്കാന്‍ സാധിച്ചാല്‍ രാജ്യത്തിന്റെ സര്‍വ്വനാശമാകും ഉണ്ടാവുക.

ബ്രിട്ടീഷുകാര്‍ ഉടന്‍ പോകരുതെന്ന് ആഗ്രഹിച്ചവരുടെ കൈകളിലാണ് രാജ്യത്തിന്റെ അധികാരം വന്നുചേര്‍ന്നത്. സംസ്ഥാനത്തെ എല്ലാ തരത്തിലും കേന്ദ്രം ശ്വാസംമുട്ടിക്കുകയാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായെന്നും കേന്ദ്രസര്‍ക്കാര്‍ പരിധിയില്ലാതെ കടമെടുക്കുമ്പോഴും സംസ്ഥാനത്തെ കടമെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു’

തിരുവനന്തപുരം: ഇന്ത്യ എന്നത് ഭാരതം എന്നാക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയ്ക്കും രാജ്യത്തിനും തന്നെ എതിരായ നടപടിയാണ് ഇന്ത്യ എന്ന പദം ഒഴിവാക്കുന്നതിന് പിന്നിലുള്ളത്.

'ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തില്‍, നമ്മുടെ രാജ്യത്തെ 'India, that is Bharat' (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ 'ആമുഖം' തുടങ്ങുന്നത് 'We, the people of India' എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിന്റെ മുന്നോടിയാണ് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കള്‍ക്കുള്ള ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്കുതന്നെ എതിരാണ്' എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം. സ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ പഠിച്ച് വളരുന്ന 'ഇന്ത്യ എന്റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്' എന്ന രാജ്യചിന്തയെപോലും മനസ്സുകളില്‍ നിന്ന് മായ്ച്ചുകളയാനുള്ള ആസൂത്രിത നീക്കമായി വേണം ഇതിനെ കാണാന്‍. രാജ്യത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാന്‍ തയ്യാറാവണം.

ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് 'ഇന്ത്യ' എന്ന പദം ഒഴിവാക്കുന്നതിനു പിന്നിലുള്ളത്. ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തില്‍, നമ്മുടെ രാജ്യത്തെ 'India, that is Bharat' (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ 'ആമുഖം' തുടങ്ങുന്നത് 'We, the people of India' എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

ഇതിന്റെ മുന്നോടിയാണ് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കള്‍ക്കുള്ള ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്കുതന്നെ എതിരാണ്.

ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? സ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ പഠിച്ചുവളരുന്ന 'ഇന്ത്യ എന്റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്' എന്ന രാജ്യചിന്തയെപോലും മനസ്സുകളില്‍ നിന്ന് മായ്ച്ചുകളയാനുള്ള ആസൂത്രിത നീക്കമായി വേണം ഇതിനെ കാണാന്‍.

ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂട. അത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അതിനാല്‍ രാജ്യത്തിന്റെ പേര് മാറ്റാനുള്ള നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം.


Post a Comment

Previous Post Next Post