ഗില്ലിന്റെ ഷോട്ട് നോക്കിനിന്നു; ‘പാക്കിസ്ഥാനും അവരുടെ ഫീൽഡിങ്ങും’, പരിഹസിച്ച് കൈഫ്

(www.kl14onlinenews.com)
(12-Sep-2023)

ഗില്ലിന്റെ ഷോട്ട് നോക്കിനിന്നു; ‘പാക്കിസ്ഥാനും അവരുടെ ഫീൽഡിങ്ങും’, പരിഹസിച്ച് കൈഫ്
മുംബൈ: പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ഫീൽഡിങ് പിഴവുകളെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ ശുഭ്മൻ ഗില്ലിനെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങൾ പാക്കിസ്ഥാൻ താരങ്ങൾ പാഴാക്കിയിരുന്നു.

നേരിട്ട ആദ്യ പന്തിൽ പുറത്താകലിൽനിന്നു രക്ഷപെട്ട ഗില്ലിനെ എട്ടാം ഓവറിലായിരുന്നു ഭാഗ്യം വീണ്ടും രക്ഷിച്ചത്.

പാക്ക് പേസർ നസീം ഷായെറിഞ്ഞ മൂന്നാം പന്ത് ഗില്ലിന്റെ ബാറ്റിൽ എ‍ഡ്ജ് ചെയ്ത് പോയെങ്കിലും പാക്ക് താരങ്ങളാരും ക്യാച്ചിനു ശ്രമിച്ചില്ല. സ്ലിപ്പിൽ ഫീൽഡ് ചെയ്ത ഇഫ്തിഖർ അഹമ്മദിനും ആഗ സമാനും ഇടയിൽ കൂടി പന്ത് ബൗണ്ടറിയിലെത്തുകയായിരുന്നു. ഇതാണ് കൈഫിന്റെ പരിഹാസത്തിനു കാരണം. പാക്ക് താരങ്ങളുടെ അവസ്ഥ കണ്ട് ഹിന്ദിയിൽ കമന്ററി പറയുകയായിരുന്ന മുഹമ്മദ് കൈഫിനു ചിരിപൊട്ടി.

പാക്കിസ്ഥാനും അവരുടെ ഫീൽഡിങ്ങും’ എന്നു പറഞ്ഞ് കൈഫ് പൊട്ടിച്ചിരിക്കുകയായിരുന്നു. ഇഫ്തിഖർ അഹമ്മദ് ക്യാച്ച് അവസരം പാഴാക്കിയതു ഞെട്ടിച്ചെന്നു മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറും പ്രതികരിച്ചു. ശുഭ്മൻ ഗിൽ അർധ സെഞ്ചറി നേടിയാണു പുറത്തായത്. 52 പന്തുകൾ നേരിട്ട താരം 58 റൺസെടുത്തിരുന്നു. ഷഹീൻ ഷാ അഫ്രീദിയുടെ പന്തിൽ ആഗ സൽമാൻ ക്യാച്ചെടുത്താണ് ഗില്ലിനെ പുറത്താക്കിയത്.

Post a Comment

Previous Post Next Post