അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ

(www.kl14onlinenews.com)
(09-Sep-2023)

അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ
അമരാവതി: ടിഡിപി അധ്യക്ഷനും ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍. 250 കോടിയുടെ അഴിമതി കേസില്‍ ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. അറസ്റ്റിനെ പറ്റി അറിയില്ലെന്നാണ് ചന്ദ്രബാബു നായിഡു അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആന്ധ്രയിലെ നന്ത്യാലില്‍ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് ഒരു സീമന്‍സ് ഇന്‍ഡസ്ട്രി സോഫ്‌റ്റ്വേയര്‍ ഓഫ് ഇന്ത്യ എന്ന കമ്പനി സര്‍ക്കാരില്‍ നിന്ന് കോടികള്‍ തട്ടി എന്ന കേസാണിത്. 2014-ല്‍ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിടുന്നത്.

Post a Comment

Previous Post Next Post