(www.kl14onlinenews.com)
(25-Sep-2023)
കാസർകോട് :
ബദിയടുക്ക പള്ളത്തടുക്കയിൽ ഓട്ടോറിക്ഷ സ്‌കൂൾ ബസിലിടിച്ച് അഞ്ചു പേർ മരണമടഞ്ഞ സംഭവം ദുഃഖകരമാണ്. മരണമടഞ്ഞവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം,
ഓട്ടോയും സ്‌കൂൾ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ നാല് സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉൾപ്പെടെ അഞ്ചു പേർ. സ്ത്രീകൾ നാലു പേരും അടുത്ത ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. പുത്തൂരിലെ മരണവീട്ടിലേക്ക് പോവുകയായിരുന്നു സ്ത്രീകൾ.
Post a Comment