വിവാഹ വാഗ്ദാനം നല്‍കി ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; ഷിയാസ് കരീമിനെതിരെ കേസ്

(www.kl14onlinenews.com)
(16-Sep-2023)

വിവാഹ വാഗ്ദാനം നല്‍കി ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; ഷിയാസ് കരീമിനെതിരെ കേസ്

കാസർകോട് : സിനിമ ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ കാസർഗോഡ് ചന്തേര പൊലീസാണ് കേസെടുത്തത്. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.

വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതി ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട്

വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യല്‍ മീഡിയ താരവുമായ ഷിയാസ് കരീം സ്റ്റാര്‍ മാജിക്, ബിഗ് ബോസ് തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്.

കേസില്‍ എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇൻസ്പെപെക്ടർ ജി.പി.മനുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മോഡലിംഗിലൂടെയാണ് മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും ഷിയാസ് കരീം എത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജികിലും പങ്കെടുത്തിരുന്നു. തന്റെ ഫിറ്റ്നസ് വീഡിയോകളുമായി സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പെരുമ്പാവൂരുകാരനായ ഷിയാസ് ഇന്ത്യയിലെ മുന്‍നിര ഡിസൈനേഴ്‌സിന് വേണ്ടി മോഡലായിട്ടുണ്ട്. ബള്‍ഗേറിയയില്‍ നടന്ന 'മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018' - ല്‍ ആദ്യ അഞ്ച് പേരില്‍ ഒരാളായിരുന്നു.

മിസ്റ്റര്‍ ഫോട്ടോ മോഡല്‍ 2018, പോപ്പുലാരിറ്റി മോഡല്‍ 2018 എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. വിവിധ ഫാഷന്‍ ഷോകളില്‍ ജഡ്ജായും ഫാഷന്‍ ഗ്രൂമറായും ഷിയാസ് എത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍, വീരം, സാല്‍മണ്‍ എന്നീ ചിത്രങ്ങളിലും ഷിയാസ് കരീം അഭിനയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post