(www.kl14onlinenews.com)
(16-Sep-2023)
കാസർകോട് :
ജെസിഐ കാസർകോട് സല്യൂട്ട് ദി സൈലന്റ് സ്റ്റാർ പ്രോജക്ടിന്റെ ഭാഗമായി രാജ്യത്തിന് വേണ്ടി നിരവധി വർഷം സേവനം ചെയ്ത റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനായ കുമ്പള രാമ ഗട്ടിക് സല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്കാരം നൽകി ആദരിച്ചു.
രാജ്യത്തിന് വേണ്ടി സ്ത്യുത്യർഹവും മാതൃകാപരവുമായ സേവനം ചെയ്ത വ്യക്തിയെയാണ് ജെസിഐ കാസറഗോഡ് ഈ സെപ്റ്റംബർ മാസത്തെ പുരസ്‌കാരത്തിന് പരിഗണിച്ചത്. കൂടാതെ താങ്ക്ഫുൽ തേർസ്‌ഡേ പരിപാടിയുടെ ഭാഗമായി ജെ സി ഐ കാസറഗോഡ് മുൻ പ്രസിഡന്റും എസ് എം എ സോൺ ചെയർമാനുമായ നാഗേഷിന്റെ ഭാര്യയുമായ മേരി നാഗേഷിനെയും ആദരിച്ചു.
ജെസിഐ കാസറഗോഡ് പ്രസിഡന്റ് യതീഷ് ബളാൽ പുരസ്‌കാരം സമ്മാനിച്ചു. എസ് എം എ സോൺ നാഗേഷ്, അബ്ദുൽ മജീദ് കെ ബി , അജിത് കുമാർ സി കെ , ശിഹാബ് ഊദ് , മൊയ്‌നുദ്ദീൻ , ശരത് കുമാർ ,ബിനീഷ് മാത്യു, ഭാരത് എന്നിവർ സംബന്ധിച്ചു.
Post a Comment