റോഡിലെ കുഴിയിൽ വീണ് വിദ്യാർത്ഥിനിയുടെ മരണം; നരഹത്യക്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണം: ജില്ലാ ജനകീയ നീതിവേദി 2023

(www.kl14onlinenews.com)
(23-Sep-2023)

റോഡിലെ കുഴിയിൽ വീണ് വിദ്യാർത്ഥിനിയുടെ മരണം; നരഹത്യക്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണം: ജില്ലാ ജനകീയ നീതിവേദി
കാസർകോട് : സപ്തമ്പർ 17ന് പഴയ പ്രസ് ക്ലബ് ജംഗ്ഷനു സമീപം കെ എസ് ടി പി റോഡിൽ ഇരുചക്ര വാഹനം കുഴിയിൽ വീണ് ശിവാനി ബാലിഗ (20) എന്ന വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ പൊതു മരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യൂട്ടിവ് എൻജീനിയർ , അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജീനിയർ , അസിസ്റ്റന്റ് എൻജീനിയർ എന്നിവരെ കക്ഷി ചേർത്ത് നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ജനകീയ നീതിവേദി പ്രസിഡണ്ട് കാസർകോട് ടൗൺ പോലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി.
കഴിഞ്ഞ മൂന്ന് മാസമായി പൊതുമരാമത്ത് ഓഫീസിന് തൊട്ട് താഴെ രൂപപ്പെട്ട കുഴിയിൽ വീണാണ് വിദ്യാർത്ഥിനി മരിക്കാൻ കാരണമായതെന്നും, പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്മാരുടെ അലംഭാവമായതിനാൽ എക്സിക്യൂട്ടിവ് എൻജിനീയർ ദേവേശൻ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജീനിയർ രാജീവ്,അസിസ്റ്റന്റ് എൻജീനിയർ മഖേഷ് എന്നിവർക്കെതിരെ നരഹത്യാ കുറ്റത്തിനും പൊതു സംവിധാനം താറുമാറാക്കിയതിനും മന:പൂർവ്വമായി അറ്റകുറ്റ പണികൾ നടത്തുന്നതിൽ കാലതാമസം വരുത്തിയതിനുമെതിരെ നിയമ നടപടികൾ കൈകൊളളമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
നീതി വേദി ജില്ലാ പ്രസിഡണ്ട്, സൈഫുദ്ദീൻ കെ. മാക്കോട്, ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കെെ എന്നിവർ പരാതി പോലീസിന് കൈമാറി.

Post a Comment

Previous Post Next Post