(www.kl14onlinenews.com)
(23-Sep-2023)
ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒന്നാമതെത്തി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം ജയിച്ചതോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാമതെത്തി. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരേ സമയത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. 2012ല്‍ ദക്ഷിണാഫ്രിക്ക ഈ നേട്ടം കൈവരിച്ചിരുന്നു. ഒന്നാമതുള്ള ഇന്ത്യക്ക് 116 പോയിന്റാണുള്ളത്. 115 പോയിന്റുള്ള പാകിസ്ഥാന്‍ രണ്ടാമതാണ്. മൂന്നാമതുള്ള ഓസ്‌ട്രേലിയക്ക് 11 പോയിന്റ്. മറ്റു സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു.
പരമ്പരയ്ക്ക് ഇന്ത്യക്കും പാകിസ്ഥാനും 115 പോയിന്റായിരുന്നു. പാക് നേടി നേരിയ വ്യത്യാസത്തില്‍ മുന്നില്‍. എന്നാല്‍ ഓസീസിനെതിരെ ആദ്യ ഏകദിനം ജയിച്ചതോടെ ഇന്ത്യ ഒന്നാമനായി. 106 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് നാലാമത്. അഞ്ചാമതുള്ള ഇംഗ്ലണ്ടിന് 105 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് 106 പോയിന്റുണ്ട്. ന്യൂസിലന്‍ഡ് (100), ബംഗ്ലാദേശ് (94), ശ്രീലങ്ക (92), അഫ്ഗാനിസ്ഥാന്‍ (80), വെസ്റ്റ് ഇന്‍ഡീസ് (68) എന്നിവരാണ് യഥാക്രമം ആറ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.
മൊഹിലിയില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നിശ്ചിത ഓറവില്‍ 276ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റുതുരാജ് ഗെയ്കവാദ് (71), ശുഭ്മാന്‍ ഗില്‍ (74), കെ എല്‍ രാഹുല്‍ (58), സൂര്യകുമാര്‍ യാദവ് (50) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം വിരാട് കോലി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത്തിന് പകരം രാഹുലാണ് ഇന്ത്യയെ നയിച്ചത്. രണ്ടാം ഏകദിനം ഞായറാഴ്ച്ച ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
Post a Comment