അഞ്ചു വയസ്സുകാരിയുടെ കൊലപാതകം: കുറ്റപത്രം കോടതിയിൽ

(www.kl14onlinenews.com)
(01-Sep-2023)

അഞ്ചു വയസ്സുകാരിയുടെ കൊലപാതകം: കുറ്റപത്രം കോടതിയിൽ

കേരളീയ മനഃസാക്ഷിയെ ഞെട്ടിച്ച ആലുവ കൊലക്കേസിൽ കുറ്റപത്രം ഇന്ന് കോടതിയിൽ. ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കുന്നത്. എറണാകുളം പോക്സോ കോടതിയിൽ ഇന്ന് പതിനൊന്നരയോടെയാവും കുറ്റപത്രം സമർപ്പിക്കുകയെന്നാണ് വിവരം. ഏകദേശം 800 പേജോളം വരുന്ന കുറ്റപത്രമാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി അതിവേഗമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ പൊലീസ് തയ്യാറായിരിക്കുന്നത്.

ക്രൂരമായ കൊലപാതകം നടന്ന് മുപ്പത്തി അഞ്ചാം ദിവസമാണ് പ്രതി ബീഹാർ സ്വദേശി അസഫാക് ആലത്തിനെതിരെ കുറ്റംപത്രം നൽകുന്നത്. വിചാരണ വേഗത്തിലാക്കാനും പൊലീസ് അപേക്ഷ നൽകുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പ്രതിയുടെ ഉദ്ദേശ്യം ബലാത്സംഗമായിരുന്നു എന്നും അതിനുശേഷം തെളിവ് നശിപ്പിക്കാനായിരുന്നു കുഞ്ഞിനെ ക്രൂരമായ രീതിയിൽ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൊലപാതകം, ബലാത്സംഗം ഉൾപ്പടെ പത്തിലേറെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബലാത്സംഗം ആയിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ബലാത്സംഗത്തിനുശേഷം തെളിവ് നശിപ്പിക്കാനായിരുന്നു കൊലപാതം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇക്കഴിഞ്ഞ ജൂലായ് 28നായിരുന്നു സമൂഹ മനഃസാക്ഷിയെ നടുക്കുന്ന രീതിയിൽ ആലുവയിൽ പിഞ്ചു കുഞ്ഞ് ബലാത്സംഗത്തിനും, കൊലപാതകത്തിനും ഇരയായത്. ബീഹാർ സ്വദേശികളായ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരിയായ മകളെ കാണാനില്ലെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയെക്കുറിച്ചുള്ള അന്വേഷണമാണ് ക്രൂരകൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത്.

അന്വമഷണത്തിൻ്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനകൾ അനുസരിച്ച് അസഫാക് ആലത്തിനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയില്ലെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. പതിനെട്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ആലുവ മാർക്കറ്റിന് സമീപത്തെ മാലിന്യക്കൂനയിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെ ക്രൂര കൊലപാതകം പ്രതി പൊലീസിനോട് വിവരിക്കുകയും ചെയ്തിരുന്നു. അന്ന് പ്രതിയെ തെളിവെടുപ്പിനായി കൊലപാതകം നടന്ന സ്ഥഭലത്ത് എത്തിച്ച

Post a Comment

Previous Post Next Post