(www.kl14onlinenews.com)
(19-Sep-2023)
ആലംപാടി: ആലംപാടി ആർട്സ് &സ്പോർട്സ് ക്ലബ് (ആസ്‌ക് ആലംപാടിയുട) ആപ്പ് ലോഞ്ചിങ് കേരള തുറുമുഖ പുരാവസ്തു മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. കലാ-കായിക സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തന രംഗത്ത് മൂന്നര പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചു വരുന്ന ആസ്‌ക് ആലംപാടി യുടെ പ്രവർത്തനം മാതൃക പരമാണെന്ന് മന്ത്രി പറഞ്ഞു. ക്ലബ് പ്രസിഡന്റ് മുസ്തഫ എരിയപ്പാടി അധ്യക്ഷത വഹിച്ചു, ക്ലബ് ജനറൽ സെക്രട്ടറി കൈസർ മിഹ്റാജ് സ്വാഗതവും പറഞ്ഞു, ക്ലബ് ട്രഷറർ ഹമീദ് പണ്ഡിറ്റ്,അസിസ് കടപ്പുറം തുടങ്ങിയവർ സംബന്ധിച്ചു.
إرسال تعليق