(www.kl14onlinenews.com)
(19-Sep-2023)
കാസർകോട്:
കാസർകോട് -കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് സമീപം കുഴിയിൽ ബൈക്ക് മറിഞ്ഞു വിദ്യാർഥിനി മരിക്കാൻ ഇടയായ സാഹചര്യം പരിശോധനക്ക് വിധേയമാക്കണമെന്നും,സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണിതെന്നും, വർഷങ്ങളായി കെഎസ്ഡിപി അധികാരികൾക്ക് പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടുണ്ടായിരുന്നില്ലെന്നും, അടുത്തകാലത്താണ് ഇവിടെ ഇന്റർലോക്ക് പാകിയത് ഇൻറർലോക്കിന് സമീപത്തുള്ള കുഴിയാണ് വികസിച്ച് ആളുകൾക്ക് കാണാത്ത രൂപത്തിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയിലേക്ക് മാറിയതെന്നും, അവിടെയാണ് അപകടം സ്ഥിരമായി ഉണ്ടാകുന്നതെന്നും കെഎസ്ഡിപി റോഡ് നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ടിപ്പു സുൽത്താൻ യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു ഒരു മരണം സംഭവിച്ചാൽ മാത്രമേ നടപടികൾ സ്വീകരിക്കുമെന്ന സർക്കാരിൻറെ സമീപനത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് ടിപ്പുസുൽത്താൻ യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു യോഗത്തിൽ ഫൈസൽ കോളിയടുക്കം അധ്യക്ഷത വഹിച്ചു ശരീഫ് മല്ലം അസ്‌ലം അണങ്കൂർ അലി മേൽപ്പറമ്പ് അക്ബർ കടവത്ത് കുഞ്ഞഹമ്മദ് മാങ്ങാട് പള്ളൂ അണക്കൂർ നൗമാൻ ഉള യത്തടുക്കം അഷ്റഫ് അണങ്കൂർ എന്നിവർ സംസാരിച്ചു മനസ് പാലിച്ചിയടുക്കം സ്വാഗതവും റിസാൻ ദേളി നന്ദിയും പറഞ്ഞു
إرسال تعليق